UAE Unlicensed Higher Education; യുഎഇയിൽ അംഗീകാരമില്ലാത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ

UAE Unlicensed Higher Education; യുഎഇയിൽ ലൈസൻസില്ലാത്തതോ അംഗീകാരമില്ലാത്തതോ ആയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അഞ്ച് ലക്ഷം ദിർഹം പിഴയും സ്ഥാപനം ഉടൻ അടച്ചുപൂട്ടലും ഉൾപ്പെടെയുള്ള കർശന നടപടികൾ വരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന പുതിയ നിയമം സെപ്റ്റംബർ 12 മുതൽ പ്രാബല്യത്തിൽ വരും. ഉന്നതവിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിനാണ് നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള പൂർണ്ണ അധികാരം. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് അര ദശലക്ഷം ദിർഹം വരെ ഭരണപരമായ പിഴ ഈടാക്കാനും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ ഉടനടി പൂട്ടിക്കാനും ഈ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
ശിക്ഷാ നടപടികൾ സ്വീകരിക്കുമ്പോൾ വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മന്ത്രാലയം പ്രത്യേക മുൻഗണന നൽകുന്നുണ്ട്. ഒരു സ്ഥാപനത്തിനെതിരെ നടപടിയുണ്ടായാൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ അക്കാദമിക്, സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സ്ഥാപനത്തിന്റെ ബാധ്യതയാണ്. വിദ്യാർത്ഥികളുടെ പഠനം മുടങ്ങാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ മന്ത്രാലയം ഉറപ്പുവരുത്തും. കൂടാതെ, വിദ്യാർത്ഥികളിൽ നിന്ന് നിയമവിരുദ്ധമായി ശേഖരിച്ച ഫീസുകൾ തിരികെ നൽകാൻ സ്ഥാപനങ്ങളോട് ആവശ്യപ്പെടാൻ മന്ത്രാലയത്തിന് അധികാരമുണ്ടാകും. അടച്ചുപൂട്ടൽ ഉത്തരവ് ലംഘിച്ച് പ്രവർത്തനം തുടരുന്നവർക്കെതിരെയും നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരെയും കൂടുതൽ കടുത്ത നടപടികളുണ്ടാകും. ഇത്തരം സന്ദർഭങ്ങളിൽ തദ്ദേശ ഭരണകൂടങ്ങളുമായും സാമ്പത്തിക വകുപ്പുകളുമായും ചേർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണ്ണമായും തടയും. തുടർച്ചയായി നിയമം ലംഘിക്കുന്നവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്താനും പുതിയ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ഉടമകൾക്കോ നിയന്ത്രണാധികാരമുള്ള വ്യക്തികൾക്കോ പിന്നീട് രാജ്യത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനവും തുടങ്ങാനോ മാനേജ്‌മെന്റ് പദവികൾ വഹിക്കാനോ അനുമതി നൽകില്ല. അംഗീകൃത സ്ഥാപനങ്ങളുടെ വളർച്ച ഉറപ്പാക്കുന്നതോടൊപ്പം വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനുമാണ് ഈ കർശന നടപടികൾ നടപ്പിലാക്കുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *