ഷഹാമയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി (53), കാസർകോട് ബേക്കൽ മൗവ്വലിൽ താമസിക്കുന്ന കുമ്പള സ്വദേശി മുഹമ്മദ് അഷ്റഫ് (54) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച (ഓഗസ്റ്റ് 23) രാത്രിയായിരുന്നു അപകടം. ഷാർജയിൽ നിന്നാണ് ഇരുവരും അബുദാബിയിലെത്തിയത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഹംസയുടെ ഭാര്യ ആരിഫ ഇല്ലിയനാണ്. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി. അഷ്റഫിന്റെ ഭാര്യ നസീമയാണ്. മക്കൾ: മുംതാസ്, മുനീർ, നജീല, അസ്ലമിയ്യ.
Related Posts
കാറുകൾ സുരക്ഷിത ഇടങ്ങളിലേക്ക്, സാധനങ്ങൾ ഉയർന്ന നിലകളിലേക്ക്; കനത്ത മഴ മുന്നറിയിപ്പിൽ യുഎഇ നിവാസികൾ ജാഗ്രതയിൽ