യുഎഇയിലെ ഫർണിച്ചർ സ്ഥാപനത്തിൽ തീപിടുത്തം; ആളപായമില്ല 


അജ്മാൻ റാഷിദിയയിലെ ഫർണിച്ചർ സ്ഥാപനത്തിൽ ഇന്ന് രാവിലെ തീപിടിത്തമുണ്ടായി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ 8.30ഓടെയാണ് തീപിടിത്തമുണ്ടായത്.

പ്രദേശത്ത് നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാൻ സിവിൽ ഡിഫൻസും പൊലീസും ഉടൻ സ്ഥലത്തെത്തി. തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങളും തീയണക്കൽ നടപടികളും ആരംഭിച്ചു.

തീപിടിത്തത്തെ തുടർന്ന് ഉയർന്ന കറുത്ത പുക സമീപത്തെ കെട്ടിടത്തിന്റെ 16-ാം നിലയിലേക്കും എത്തിയതായി പ്രദേശവാസികൾ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *