Dubai-Sharjah Traffic Delay; ദുബായ്-ഷാർജ പാതകളിൽ കുരുക്ക് മുറുകുന്നു; യാത്രക്കാർ വലയുന്നു, ജാഗ്രതാ നിർദ്ദേശം

Dubai-Sharjah Traffic Delay; ഇന്ന് രാവിലെ ദുബായ്-ഷാർജ പാതകളിൽ കനത്ത ഗതാഗതക്കുരുക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇരു എമിറേറ്റുകൾക്കുമിടയിൽ യാത്ര ചെയ്യുന്നവർ പ്രധാനമായും ആശ്രയിക്കുന്ന ഇ 11 (E11), ഇ 311 (E311) എന്നീ ഹൈവേകളിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതെന്ന് ഗൂഗിൾ മാപ്പ് സൂചിപ്പിക്കുന്നു. പ്രധാന ഇൻ്റർചേഞ്ചുകൾ, വ്യവസായ മേഖലകൾ, ദുബായ്-ഷാർജ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഗതാഗത തടസ്സം രൂക്ഷം. അൽ ഖാൻ, അൽ മംസാർ, അൽ ഇത്തിഹാദ് റോഡ് ഇടനാഴി എന്നിവിടങ്ങളിൽ വാഹനങ്ങൾ വളരെ സാവധാനത്തിലാണ് നീങ്ങുന്നത്. ജംഗ്ഷനുകളിലും റോഡുകൾ കൂടിച്ചേരുന്ന ഭാഗങ്ങളിലും കനത്ത തിരക്കുണ്ട്. പ്രാദേശിക റോഡുകളിൽ നിന്ന് പ്രധാന ഹൈവേയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന റാമ്പുകളിൽ വലിയ ഗതാഗത തടസ്സം പ്രതീക്ഷിക്കാം. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ മുതൽ തെക്ക് മുഹൈസിന വരെയുള്ള ഭാഗങ്ങളിൽ വലിയ വാഹന നിര ദൃശ്യമാണ്. ഈ പാതയിൽ പലയിടങ്ങളിലായി ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ഗതാഗത വേഗത കുറയ്ക്കാനും വാഹനങ്ങൾ വഴിതിരിച്ചുവിടാനും കാരണമാകുന്നു. ഹൈവേകളിൽ മാത്രമല്ല, ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 4-ന് ചുറ്റുമുള്ള റോഡുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഹൈവേയിലേക്ക് പ്രവേശിക്കാനിരിക്കുന്ന വാഹനങ്ങളും എക്സിറ്റ് റാമ്പുകളിലൂടെ പുറത്തേക്ക് പോകുന്ന വാഹനങ്ങളും ഒരുപോലെ തടസ്സം നേരിടുന്നു. ദുബായിലെ അൽ ഫലജ്, ദാസ്മാൻ, അൽ ജസീറ മേഖലകളിലെ ഇൻ്റർചേഞ്ചുകളിൽ വാഹനങ്ങൾ കൂടിച്ചേരുന്ന ഭാഗങ്ങളിൽ വേഗത കുറവാണ്. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 12-നും 13-നും ഇടയിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സമീപത്തെ റോഡുകളിൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കാൻ സാധ്യതയുണ്ട്. യാത്രക്കാർ ആവശ്യത്തിന് സമയം മുൻകൂട്ടി കണ്ട് യാത്ര പുറപ്പെടുക. ജാഗ്രതയോടെ വാഹനമോടിക്കണമെന്നും പെട്ടെന്ന് വരി മാറുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. യാത്ര തുടങ്ങുന്നതിന് മുൻപ് ലൈവ് നാവിഗേഷൻ പരിശോധിക്കുന്നത് ഉചിതമായിരിക്കും. എമിറേറ്റ്സ് റോഡ് (E611) ഒരു ബദൽ മാർഗമായി പരിഗണിക്കാവുന്നതാണെങ്കിലും യാത്ര ചെയ്യുന്ന സമയത്തെ തിരക്ക് അനുസരിച്ച് വേണം ഇത് തിരഞ്ഞെടുക്കാൻ. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *