കുവൈത്തിനെ ഞെട്ടിച്ച് ക്രൂര കൊലപാതകം: ഒരു കുടുബത്തിലെ മൂന്ന് പേരെ കഴുത്ത് അറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി:
കുവൈത്തിനെ ഞെട്ടിച്ച അർദിയയിൽ നടന്ന ക്രൂര കൊലപാതകത്തിന്റെ വിശദാംശങ്ങൾ അധികൃതർ പുറത്തു വിട്ടു സ്വദേശി പൗരനും ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തെയാണു വീടിനകത്ത്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മരണമടഞ്ഞ സ്വദേശിയുടെ ഭാര്യാ സഹോദരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊലപാതകം സ്ഥിരീകരിച്ചത്
അധികൃതർ എത്തി പരിശോധിച്ചപ്പോൾ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവയ്ക്ക് നാല് ദിവസത്തിലേറെ പഴക്കമുള്ളതായാണ് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്. മൃതദേഹങ്ങളിൽ നിന്ന് രൂക്ഷ ​ഗന്ധവും വന്ന അവസ്ഥയിലായിരുന്നു. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Jlu4Z3gTBimChWuvO3tyDK

Related Posts

Leave a Reply

Your email address will not be published. Required fields are marked *