ഇനി എല്ലാം വിരൽത്തുമ്പിൽ; ഒരു വർഷത്തിനകം എല്ലാം സെറ്റാണ്; വമ്പൻ പ്രഖ്യാപനവുമായി യുഎഇ

ദുബൈ: ലോകത്തിലെ ഏറ്റവും സ്മാർട്ടായ നഗരമെന്ന ഖ്യാതിയിലേക്ക് ഒരു ചുവടുകൂടി അടുത്ത് ദുബൈ. എമിറേറ്റിലെ എല്ലാ സർക്കാർ സേവനങ്ങളും ഒരു വർഷത്തിനകം ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റണമെന്ന് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദ്ദേശിച്ചു. ‘ഡിജിറ്റൽ ദുബൈ’ ആസ്ഥാനം സന്ദർശിക്കവെയാണ് ഭരണനിർവഹണത്തിൽ നിർണ്ണായകമാകുന്ന ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത്.

വ്യക്തിഗത സേവനങ്ങളും ബിസിനസ് ആവശ്യങ്ങളും ഇനി മുതൽ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും. ഡാറ്റയും നിർമ്മിത ബുദ്ധിയും (AI) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സമഗ്ര ഡിജിറ്റൽ നഗരമായി ദുബൈയെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള ഡാറ്റാ ഏകോപനം വഴി സേവനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും ജനങ്ങളിലേക്ക് എത്തും.

എ.ഐ കരുത്തിൽ കുതിക്കുന്ന ദുബൈ

പുതിയ പദ്ധതി പ്രകാരം സർക്കാർ തീരുമാനങ്ങളിൽ 80 ശതമാനവും എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാകും നടപ്പിലാക്കുക. ഇത് ഭരണനിർവഹണം സ്മാർട്ടാക്കുന്നതിനൊപ്പം ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ദുബൈയുടെ ആഭ്യന്തര ഉൽപാദനത്തിൽ (GDP) 10 ശതകോടി ദിർഹത്തിന്റെ അധിക വരുമാനം ഉണ്ടാക്കാൻ ഈ ഡിജിറ്റൽ വിപ്ലവം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡാറ്റാ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ട് ‘ഡിജിറ്റൽ ദുബൈ’ ആണ് പദ്ധതിയുടെ ഏകോപനം നിർവ്വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച എ.ഐ റെഡിനസ് നഗരങ്ങളിൽ ഒന്നായി ദുബൈയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഡിജിറ്റൽ പരിവർത്തനത്തിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം ആഗോള നിക്ഷേപകരെ ആകർഷിക്കാനും ദുബൈ ഇതിലൂടെ ലക്ഷ്യമിടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy