പശ്ചിമേഷ്യൻ സംഘർഷം: താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു: വിമാന സർവീസുകൾ ഇങ്ങനെ

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന ദുബായ് വിമാനത്താവളം ഇപ്പോൾ പ്രവർത്തനം പുനരാരംഭിച്ചിരിക്കുകയാണ്. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ പ്രതിരോധിച്ചപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്നാണ് മുൻകരുതൽ എന്ന നിലയിൽ വിമാനത്താവളം അടച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ടിക്കറ്റെടുത്ത യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് വരാമെന്ന് അധികൃതർ അറിയിച്ചു.

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾഡ് സർവീസുകൾ ഇന്ന് ലഭ്യമാണ്. കൂടാതെ കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്കും കോഴിക്കോട് നിന്ന് ജിദ്ദയിലേക്കും വിമാനങ്ങൾ ഉണ്ടായിരിക്കും. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 12 വിമാനങ്ങളും അവിടേക്ക് എത്തേണ്ട 9 വിമാനങ്ങളും നിലവിൽ റദ്ദാക്കിയിട്ടുണ്ട്.

ഇത്തിഹാദ് എയർവേസ് മാർച്ച് 19 വരെ ഇന്ത്യയിലെ ഒൻപത് നഗരങ്ങളിലേക്ക് പരിമിതമായ തോതിൽ സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആകാശ എയർ കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തുന്നുണ്ടെങ്കിലും അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നാളെ വരെ ഉണ്ടാകില്ല. സ്പൈസ്ജെറ്റ് ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കും സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

എയർ ഇന്ത്യ എക്സ്പ്രസ് (കേരള സർവീസുകൾ–മാർച്ച് 7)

∙ കൊച്ചി – മസ്കത്ത് – കൊച്ചി : IX431 / IX432
∙ കൊച്ചി – മസ്കത്ത് – കൊച്ചി : IX441 / IX442
∙ കോഴിക്കോട് – മസ്കത്ത് – കോഴിക്കോട് : IX337 / IX338
∙ കോഴിക്കോട് – മസ്കത്ത് – കോഴിക്കോട് : IX318 / IX317
∙ തിരുവനന്തപുരം – മസ്കത്ത് – തിരുവനന്തപുരം : IX550 / IX549
∙ കൊച്ചി – റാസൽഖൈമ – കൊച്ചി : IX1123 / IX1125

ADVERTISEMENT
Go AD-FREE
എയർ ഇന്ത്യയുടെ‌ സർവീസുകൾ (മാർച്ച് 7)
∙ ഡൽഹി – ജിദ്ദ – ഡൽഹി : AI2255 / AI2256
∙ മുംബൈ – ജിദ്ദ – മുംബൈ : AI2251 / AI2252
∙ മുംബൈ – ജിദ്ദ – മുംബൈ : AI2245 / AI2246

എയർ ഇന്ത്യ എക്പ്രസിന്റെ മറ്റ് സർവീസുകൾ (മാർച്ച് 7)
∙ മുംബൈ – മസ്കത്ത് – മുംബൈ : IX235 / IX236
∙ ഡൽഹി – മസ്കത്ത് – ഡൽഹി : IX163 / IX164
∙ കോഴിക്കോട് – ജിദ്ദ – കോഴിക്കോട് : IX397 / IX398
∙ മംഗളൂരു – ജിദ്ദ : IX845
∙ ജിദ്ദ – ഹൈദരാബാദ് : IX940
∙ മുംബൈ – റാസൽഖൈമ – മുംബൈ : IX1121 / IX1122
∙ മുംബൈ – റാസൽഖൈമ – മുംബൈ : IX6605 / IX6606
∙ ഡൽഹി – റാസൽഖൈമ – ഡൽഹി : IX6603 / IX6604
∙ ബെംഗളൂരു – റാസൽഖൈമ – ബെംഗളൂരു : IX6701 / IX6702
∙ മുംബൈ – അബുദാബി – മുംബൈ : IX257 / IX268
∙ ബെംഗളൂരു – അബുദാബി – ബെംഗളൂരു : IX865 / IX866
∙ മുംബൈ – ഷാർജ – മുംബൈ : IX251 / IX252
∙ ബെംഗളൂരു – ഷാർജ – ബെംഗളൂരു : IX6607 / IX6608
∙ മുംബൈ – മസ്കത്ത് – മുംബൈ : IX1112 / IX1113
∙ ഡൽഹി – മസ്കത്ത് – ഡൽഹി : IX6601 / IX6602

മറ്റ് കമ്പനികളുടെ സർവീസുകൾ ഇങ്ങനെ

∙ ഇൻഡിഗോ: ഹൈദരാബാദ്-അബുദാബി (6E 1448), അബുദാബി-ഹൈദരാബാദ് (6E 1449), മുംബൈ-അബുദാബി (6E 1413), അബുദാബി-മുംബൈ (6E 1414), ഹൈദരാബാദ്-ഷാർജ (6E 1421), ഷാർജ-ഹൈദരാബാദ് (6E 1422), ഹൈദരാബാദ്-റാസൽഖൈമ (6E 1495), റാസൽഖൈമ-ഹൈദരാബാദ് (6E 1496), മുംബൈ-ഫുജൈറ (6E 1501), ഫുജൈറ-മുംബൈ (6E 1502).

∙ ആകാശ എയർ: കൊച്ചിയിൽ നിന്ന് വൈകിട്ട് 5.50ന് ജിദ്ദയിലേക്കും, രാത്രി 10.55ന് ജിദ്ദയിൽ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സർവീസ്.
മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും ജിദ്ദയിലേക്ക് സർവീസുണ്ടായിരിക്കും. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് നാളെ വരെ സർവീസ് ഉണ്ടായിരിക്കില്ല.

∙ എയർ അറേബ്യ: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഷാർജ/അബുദാബി/റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നുള്ള ചില സർവീസുകളുണ്ടാകും.

∙ ഇത്തിഹാദ്: അബുദാബിയിൽ നിന്ന് മാർച്ച് 19 വരെ പരിമിതമായ തോതിൽ ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് സർവീസ് നടത്തും.‌ നഗരങ്ങൾ ഇവ: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത.

∙ സ്പൈസ്ജെറ്റ്: ഉച്ചയ്ക്ക് 1.30ന് ഫുജൈറ–കൊച്ചി സർവീസുണ്ടായിരിക്കും. ഫുജൈറ–മുംബൈ സർവീസുമുണ്ടാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy