.കുവൈത്ത് സിറ്റി : സെപ്റ്റംബർ 7, കോവിഡ് പ്രതിരോധ വാക്സിനേഷൻ സ്വീകരിക്കാത്ത 18 വയസ്സിനു താഴെ പ്രായമായ കുട്ടികൾക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിനു സർക്കാർ അനുമതി നൽകി ഇന്നത്തെ മന്ത്രി സഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത് .എന്നാൽ ഇത്തരത്തിൽ ഒറ്റ തവണ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.ഇവർക്ക് സാധുവായ റെസിഡൻസി ഉണ്ടായിരിക്കണം .കൂടാതെ രാജ്യത്ത് എത്തിയാൽ വാക്സിനേഷൻ എടുക്കുമെന്ന ഉറപ്പ് നൽകേണ്ടതുണ്ട് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിന് അനുസൃതമായി ആവശ്യമുള്ള ഘട്ടങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷണൽ അല്ലെങ്കിൽ ഹോം ക്വാറന്റൈൻ നടപ്പിലാക്കാനും തീരുമാനിച്ചു.ഇതിനായി ആവശ്യമായ നടപടികൾ കൈകൊള്ളൂവാൻ ആഭ്യന്തര മന്ത്രാലയത്തെ മന്ത്രി സഭ ചുമതലപ്പെടുത്തി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/K8STCmxgtPH4RrprIkmj20