Posted By Editor Editor Posted On

വമ്പൻ റെയ്ഡ്; കാഴ്ചയിൽ വെറും കുടിവെള്ളം, കുവൈറ്റിൽ സ്ത്രീകളടക്കമുള്ളവർ കയ്യിലും അരയിലുമായി കൊണ്ടുപോയത് വ്യാജ മദ്യം

കുവൈറ്റിൽ 23 പേരുടെ മരണത്തിന് ഇടയാക്കിയ വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ വൻ റെയ്ഡ്. വിവിധ സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പരിശോധനയിൽ വ്യാജമദ്യ നിർമ്മാണ കേന്ദ്രം നടത്തിയ 4 നേപ്പാളി പൗരന്മാരടക്കമുള്ളവരാണ് അറസ്റ്റിലായി. കണ്ടാൽ കുടിവെള്ളിക്കുപ്പി എന്നതിനപ്പുറം മറ്റൊരു സംശയവും തോന്നാത്ത നിലയിലുള്ള കുപ്പികളിലാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. പക്ഷെ സംഗതി വ്യാജമദ്യമാണെന്ന് റെയ്ഡിൽ തെളിഞ്ഞു. അങ്ങനെ അരയിലൊളിപ്പിച്ച് വിതരണത്തിനൊയി കൊണ്ടുപോയ മദ്യക്കുപ്പികളടക്കമുള്ളവ റെയ്ഡിൽ പിടിച്ചെടുത്തു. വീടുകൾക്കകത്ത് വലിയ വാറ്റുപകരണങ്ങളും വൻതോതിൽ നിർമ്മാണത്തിലിരിക്കുന്ന മെഥനോളും കണ്ടെത്തി. കുവൈത്ത് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ നടപടിയാണ് വ്യാജ മദ്യ കേന്ദ്രങ്ങൾക്കെതിരെ ആരോഗ്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ചേർന്ന് നടത്തുന്നത്. വിവിധ സംഭവങ്ങളിലായി നൂറിലധികം പേർ പിടിയിലായിട്ടുണ്ട്. 6 അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളും താമസകേന്ദ്രങ്ങളുടെ മറവിൽ പ്രവർത്തിച്ച നാല് കേന്ദ്രങ്ങളും കണ്ടെത്തി. ചികിത്സയിലുള്ളവരിൽ മിക്കവരുടെയും നില ഗുരുതരമായി തുടരുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *