
കുവൈത്തിൽ വിലാസം പുതുക്കാത്ത 404 പേരുടെ വിവരങ്ങൾ നീക്കി
താമസം മാറിയിട്ടും വിലാസം പുതുക്കാത്ത 404 പേരുടെ വിവരങ്ങൾ നീക്കി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). ഇവർ നേത്തേ താമസിച്ചിരുന്ന ഫ്ലാറ്റുകൾ പൊളിക്കൽ, കെട്ടിട ഉടമസ്ഥന്റെ അപേക്ഷ എന്നിവ കണക്കിലെടുത്താണ് നടപടി.
ഇത്തരക്കാർ ഒരു മാസത്തിനുള്ളിൽ താമസവിലാസങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് പാസി ആവശ്യപ്പെട്ടു. നടപടികളിൽ വീഴ്ച വരുത്തുന്നവർക്ക് നൂറുദീനാർ വരെ പിഴ ചുമത്തുമെന്ന് പാസി മുന്നറിയിപ്പ് നൽകി. നേരത്തെയും താമസം മാറിയ നിരവധി പേരുടെ വിലാസങ്ങൾ പാസി നീക്കം ചെയ്തിരുന്നു. പ്രവാസികൾ താമസിക്കുന്ന ഇടത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)