
പ്രവാസി വനിതയുടെ വീട് വിറ്റ കേസ്; ‘വമ്പന്‍ ട്വിസ്റ്റ്’, ആസൂത്രണം ചെയ്തതും പണം നല്ലൊരു പങ്കും കൈപ്പറ്റിയതും വെണ്ടര്‍
അമേരിക്കയിലുള്ള സ്ത്രീയുടെ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് വില്‍പ്പന നടത്തി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ വമ്പന്‍ ട്വിസ്റ്റ്. തട്ടിപ്പ് ആസൂത്രണം ചെയ്തതും നല്ലൊരു തുക കൈപ്പറ്റിയതും തിരുവനന്തപുരം സ്വദേശിയായ വെണ്ടറെന്ന് അന്വേഷണസംഘം കണ്ടെത്തി. അമേരിക്കയിലുള്ള സ്ത്രീയുടെ വീടും വസ്തുവും വില്‍പ്പന നടത്തി ഒന്നരക്കോടിയോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. പണത്തിന്റെ നല്ലൊരു പങ്കും വെണ്ടർക്കാണു ലഭിച്ചതെന്നും ഇയാൾക്കു പിന്നിൽ വലിയ സംഘം പ്രവർത്തിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതി കൊല്ലം പുനലൂർ അലയമൺ ചെന്ന പേട്ടാ മണക്കാട് കോടാലി പച്ച ഓയിൽ ഫാം പഴയ ഫാക്ടറിക്കു പിറകുവശം പുതുപ്പറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ് (27)നെ വെണ്ടർ തട്ടിപ്പിന് ഉപയോഗിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തനിക്കു പണമൊന്നും ലഭിച്ചില്ലെന്ന് മെറിൻ പോലീസിനോട് പറഞ്ഞു. അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്സിന്റെ ജവാഹർ നഗറിലെ വീടും വസ്തുവും ഡോറ അറിയാതെ വളർത്തുമകളെന്നു പറഞ്ഞു മെറിൻ തട്ടിയെടുത്തെന്നാണു കേസ്. ഡോറയും മെറിനും പരിചയക്കാരായിരുന്നു. ആൾമാറാട്ടം നടത്തി വസ്തു തട്ടിയെടുക്കാനായി ഡോറയുമായി രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തണമെന്ന് നിർദേശിച്ചതും വെണ്ടറായിരുന്നു. അങ്ങനെയാണ് കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടു വീട്ടിൽ വസന്ത(76)യെ കണ്ടെത്തിയത്. ആധാരവും ആധാർകാർഡും വ്യാജമായി നിർമിച്ചു. കവടിയാറിലെ ഡോറയുടെ വീട് ജനുവരിയിൽ മെറിൻ ജേക്കബ് ധനനിശ്ചയം എഴുതിക്കൊടുത്തു. ആ മാസം തന്നെ ചന്ദ്രസേനൻ എന്നയാൾക്ക് വസ്തുവിന്റെ വിലയാധാരം എഴുതി നൽകി. മ്യൂസിയം എസ്.ഐ വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് കണ്ടെത്തിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)