കുവൈത്ത് സിറ്റി: ഇറാഖിൽ നിന്നുള്ള ട്രഫിളിന്റെ ഇറക്കുമതി കുവൈത്തിൽ നിരോധിച്ചു grocery list. കോളറ ബാധിത രാജ്യങ്ങളിൽനിന്നുള്ള ഭക്ഷണസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്താൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് പുതിയ തീരുമാനം. മഴക്കു പിറകെ മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്ന ട്രഫിളിന് വൻ ഡിമാന്റാണ്. സൗദി അറേബ്യ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽനിന്ന് വലിയ അളവിൽ ഇവ കുവൈത്തിൽ എത്തുന്നുണ്ട്. നിലവിൽ ഇറാഖിൽ നിന്നുള്ള ട്രഫിളിന് നിരോധനം ഏർപ്പെടുത്തിയതോടെ ഈ പ്രത്യേക സീസണൽ ഭക്ഷ്യ ഇനത്തിന് ഉയർന്ന വില തുടരും. കോളറ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇറാഖ്, സിറിയ, ലബനാൻ എന്നീ രാജ്യങ്ങളിൽനിന്ന് വിമാന യാത്രക്കാർ ഭക്ഷണം കൊണ്ടുവരുന്നതിനും നേരത്തേ ഡി.ജി.സി.എ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1