Posted By user Posted On

grocery list ഈ രാജ്യത്ത് നി​ന്നു​ള്ള ട്ര​ഫി​ൾ ഇ​റ​ക്കു​മ​തി കുവൈത്തിൽ നി​രോ​ധി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ഖി​ൽ നി​ന്നു​ള്ള ട്ര​ഫി​ളി​ന്റെ ഇ​റ​ക്കു​മ​തി കുവൈത്തിൽ നി​രോ​ധി​ച്ചു grocery list. കോ​ള​റ ​ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് താ​ൽക്കാ​ലി​ക വി​ല​ക്കേ​ർപ്പെ​ടു​ത്താ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് പുതിയ തീരുമാനം. മ​ഴ​ക്കു പി​റ​കെ മ​രു​ഭൂ​മി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു ​തു​ട​ങ്ങുന്ന ട്ര​ഫി​ളി​ന് വൻ ഡിമാന്റാണ്. സൗ​ദി അ​റേ​ബ്യ, ഇ​റാ​ഖ്, ഇ​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വ​ലി​യ അ​ള​വി​ൽ ഇ​വ കു​വൈ​ത്തി​ൽ എ​ത്തുന്നുണ്ട്. നിലവിൽ ഇ​റാ​ഖിൽ നിന്നുള്ള ട്രഫിളിന് നിരോധനം ഏർപ്പെടുത്തിയതോടെ ഈ ​പ്ര​ത്യേ​ക സീ​സ​ണ​ൽ ഭ​ക്ഷ്യ ഇ​ന​ത്തി​ന് ഉ​യ​ർ​ന്ന വി​ല തു​ട​രും. കോ​ള​റ റി​പ്പോ​ർട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​റാ​ഖ്, സി​റി​യ, ല​ബ​നാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് വി​മാ​ന യാ​ത്ര​ക്കാ​ർ ഭ​ക്ഷ​ണം കൊ​ണ്ടു​വ​രു​ന്ന​തി​നും നേ​ര​ത്തേ ഡി.​ജി.​സി.​എ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർപ്പെ​ടു​ത്തി​യി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *