ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മലയാളി യുവാവ് ഉൾപ്പെടെ മൂന്ന് പേർ നേടിയത് വമ്പൻ സമ്മാനം big ticket range rover price. ഫെബ്രുവരി ആദ്യ ആഴ്ച്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിൽ സമ്മാനം നേടിയ മൂന്നുപേരും ഇന്ത്യക്കാരായ പ്രവാസികളാണ്. ഇവരെപ്പോലെ ഫെബ്രുവരി മാസം മുഴുവനും ബിഗ് ടിക്കറ്റിലൂടെ ഓരോ ആഴ്ച്ചയും AED 100K വീതം നേടാൻ മൂന്നു പേർക്ക് അവസരമുണ്ട്. മലയാളിയായ യാസർ ഹമീദാണ് ഇതിൽ ഒരു ഭാഗ്യശാലി. നിലവിൽ കേരളത്തിൽ സ്വന്തം കുടുംബത്തോടൊപ്പം കഴിയുകയാണ് യാസർ. കഴിഞ്ഞ രണ്ട് വർഷമായി ഇദ്ദേഹം ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഒറ്റയ്ക്ക് തന്നെയാണ് ടിക്കറ്റെടുക്കാറെന്നും എന്നെങ്കിലും താൻ വിജയിയായി എന്ന് അറിയിക്കുന്ന ഫോൺകോൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും യാസർ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരനായ ജിജോ ജെ ആണ് മറ്റൊരു വിജയി. ഒരു സുഹൃത്തിലൂടെ ഏതാനും മാസങ്ങൾക്ക് മുൻപാണ് ജിജോ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. പിന്നീട് രണ്ടുപേരും ചേർന്ന് ഒരുമിച്ച് ടിക്കറ്റെടുക്കാനും തുടങ്ങി. തൻറെ രണ്ടു വയസ്സുകാരി മകളാണ് ഇത്തവണ ഏത് നമ്പർ ടിക്കറ്റ് എടുക്കണമെന്ന് തീരുമാനിച്ചതെന്നും ആ ടിക്കറ്റാണ് ഭാഗ്യം കൊണ്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മാനമായി ലഭിച്ച തുക തന്റെ കടങ്ങൾ വീട്ടാൻ ഉപയോഗിക്കുമെന്നും ജിജോ കൂട്ടിച്ചേർത്തു. 17 വർഷമായി ദുബായിൽ താമസിക്കുന്ന കലീൽ റഹ്‍മാൻ ആണ് മൂന്നാമത്തെ വിജയി. അഡ്‍മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ആയി ജോലി നോക്കുന്ന അദ്ദേഹം ഓരോ മാസവും അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പമാണ് ടിക്കറ്റ് എടുക്കാറ്. കഴിഞ്ഞ നാല് വർഷമായി കലീൽ ഈ പതിവ് തുടരുന്നു. ബിഗ് ടിക്കറ്റിലൂടെ ലഭിച്ച പണത്തിൻറെ ഒരു പങ്ക് തിരികെ വീട്ടിലേക്ക് അയക്കുമെന്നാണ് കലീൽ പറയുന്നത്.ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ആഴ്ച്ച നറുക്കെടുപ്പുകളിൽ നേരിട്ടു പങ്കെടുക്കാനാകും. ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്നു പേർക്ക് AED 100K വീതം നേടാം. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവർക്ക് മാർച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ AED 15 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാം. ഫെബ്രുവരി 28വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാൻ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകൾ സന്ദർശിക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5