cardiologist near me ജോലിത്തിരക്കിൽ ആരോ​ഗ്യം മറക്കല്ലെ; കുവൈത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദ്രോഗം മൂലം


കുവൈത്ത് സിറ്റി: കുവൈത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദ്രോഗം മൂലമാണെന്ന് ആരോഗ്യ മന്ത്രാ ലയത്തിലെ cardiologist near me ഹെൽത്ത് പ്രൊമോഷൻ വകുപ്പ് ഡയറക്ടർ ഡോ.അബീർ അൽ ബഹ്വ. രാജ്യത്തെ പ്രധാന മരണ കാരണങ്ങളിൽ രണ്ടാമത്തേത് അർബുദ രോഗങ്ങളും തൊട്ടടുത്ത് റോഡപകടങ്ങളുമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുകവലി, പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവയാണ് സാംക്രമിക ഇതര രോഗങ്ങളുടെ പ്രധാന കാരണം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫൈഹയിലെ അബ്ദുൾറഹ്മാൻ അൽ-അബ്ദുൽ-മുഗ്‌നി ഹെൽത്ത് സെന്ററിൽ നടന്ന ക്രോണിക് നോൺ-കമ്യൂണിക്കബിൾ ഡിസീസ് പ്രതിരോധ ബോധവൽക്കരണ പരിപാടിയിലാണ് ഡോ.അബീർ അൽ ബഹ്വ ഇക്കാര്യങ്ങൾ പറഞ്ഞത്. വിട്ടുമാറാത്ത രോഗങ്ങളുടെ തീവ്രതയെക്കുറിച്ചും ഇത് മൂലമുണ്ടാകുന്ന അപകടസാധ്യത ഘടകങ്ങൾ കുറയ്ക്കുന്നതിനും അവ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം നടത്തുകയാണ് കാമ്പെയ്നിന്റെ ലക്ഷ്യം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy