
hashish seizedകുവൈത്തിൽ 131 കിലോ ഹഷീഷ് പിടികൂടി: രണ്ട് പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരി എത്തിക്കാനുള്ള ശ്രമം ലഹരിവിരുദ്ധ സേന ഇടപെട്ട് തടഞ്ഞു. രാജ്യത്ത് വിതണരം ചെയ്യാൻ കൊണ്ടുവരികയായിരുന്നു 131 കിലോ ഹഷീഷ് പിടികൂടി. കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ, നാർകോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് ഹഷീഷ് പിടികൂടിയത്. ഹഷീഷുമായി രണ്ട് പേർ ഉദ്യോഗസ്ഥരുടെ പിടിയിലായി. മറ്റു രാജ്യത്ത് നിന്ന് ഇവ കടൽ വഴി കുവൈത്തിലെത്തിക്കാനായിരുന്നു ശ്രമം. രണ്ടുപേർ കുവൈത്തിന്റെ സമുദ്രാതിർത്തിയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ, നാർകോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ പരിശോധന നടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2
Comments (0)