
indgovtjobs ആറുമാസത്തിനുള്ളിൽ സർക്കാർ ജോലി കിട്ടിയത് 10,000 പേർക്ക്; ജോലി ഉപേക്ഷിച്ചത് 1454 പേർ
കുവൈത്ത് സിറ്റി: കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കുവൈത്തിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ10,000 പേർ സർക്കാർ ജോലിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. കണക്കുകൾ പ്രകാരം, 9786 പേർ വിവിധ മന്ത്രാലയങ്ങളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും കമ്പനികളിലും ജോലിയിൽ പ്രവേശിച്ചു എന്നാണ് വിവരം. വിദ്യാഭ്യാസം, വൈദ്യുതി, ജലം എന്നീ മന്ത്രാലയങ്ങളാണ് ഏറ്റവും ഉയർന്ന തൊഴിൽ നിരക്ക് രേഖപ്പെടുത്തിയത്. അതേസമയം, 1454 പേർ ഈ കാലയളവിൽ സർക്കാർ ജോലി ഉപേക്ഷിച്ചു. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെയുള്ള കണക്കാണിത്. ആഭ്യന്തര, ആശയവിനിമയ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് വിട്ടുപോയവരിൽ ഭൂരിഭാഗം പേരും. അതേസമയം, തൊഴിൽ സംബന്ധമായ വിവരങ്ങൾ ‘ആശൽ’ സേവനത്തിലൂടെയും അതോറിറ്റിയുടെ ഇലക്ട്രോണിക് സേവനങ്ങളിലൂടെയും ലഭ്യമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2
Comments (0)