
18 ദിവസത്തിനുള്ളിൽ 8 തകരാറുകൾ; സ്‌പൈസ് ജെറ്റ് വിമാനത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി
കഴിഞ്ഞ 18 ദിവസങ്ങളിലായി നടന്ന നിരവധി വിമാന അപകടങ്ങളെത്തുടർന്ന് ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ചൊവ്വാഴ്ച ബജറ്റ് എയർലൈൻ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിമാനത്തിൽ ഉണ്ടായ സുരക്ഷാവീഴ്ചയും മറ്റ് അറ്റകുറ്റപണികളുടെ അപര്യാപ്തതയും എല്ലാം നോട്ടീസിൽ ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു. കൂടാതെ സ്പൈസ് ജെറ്റ് വിമാനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച്ചവരുത്തി എന്നും നോട്ടീസിൽ പറയുന്നു. എന്തുകൊണ്ടാണ് ഇതിനെതിരെ നടപടിയെടുക്കാത്തതെന്ന് കാരണം കാണിക്കാൻ വിമാനക്കമ്പനിക്ക് മൂന്നാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനം. സുരക്ഷയെ തടസ്സപ്പെടുത്തുന്ന ചെറിയ പിഴവ് പോലും സമഗ്രമായി പരിശോധിച്ച് തിരുത്തുമെന്ന് നോട്ടീസിന്റെ പകർപ്പ് ട്വീറ്റ് ചെയ്തുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യ വ്യക്തമാക്കി.ചൊവ്വാഴ്ച ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ഇന്ധന ഇൻഡിക്കേറ്റർ ലൈറ്റിന്റെ തകരാർ മൂലം സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. 138 യാത്രക്കാരാണ് പാക്കിസ്ഥാനിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പകരം വിമാനം എത്തും വരെ 11 മണിക്കൂറോളം കുടുങ്ങിയത്. ഈ ആഴ്ച ആദ്യം ജബൽപൂരിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനം വിമാനത്തിനുള്ളിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. ചില യാത്രക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
അതിനിടെ, ജൂൺ 19 ന് ഡൽഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പട്‌ന വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി, ഇത് വിമാനത്തിനുള്ളിൽ തീ പടരാൻ കാരണമായി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി രക്ഷപ്പെടുത്തി.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Comments (0)