‘നിന്നെ നാറുന്നു’ എന്ന് പറഞ്ഞ് അപമാനിച്ചു, വിദേശത്ത് ഇന്ത്യൻ വിദ്യാർഥിനിക്ക് നേരെ വംശീയ അധിക്ഷേപം, ക്ഷേ തോറ്റുകൊടുക്കില്ലെന്ന് വിദ്യാർഥിനി…

യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠിക്കുന്ന ഇന്ത്യൻ പിഎച്ച്ഡി വിദ്യാർഥിനിക്ക് നേരെ വംശീയ അധിക്ഷേപമുണ്ടായതായി ആരോപണം. ക്യാംപസിലെ കടയിൽ ഷോപ്പിങ്ങിനെത്തിയപ്പോഴാണ് അപരിചിതയായ യുവതി മോശം പരാമർശം നടത്തി അപമാനിച്ചതെന്ന് കാമാക്ഷി എന്ന വിദ്യാർഥിനി വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം അവർ പുറത്തുപറഞ്ഞത്. സന്തോഷത്തോടെ ഷോപ്പിങ്ങിനെത്തിയ തനിക്ക് കടയ്ക്കുള്ളിൽവച്ച് അപ്രതീക്ഷിതമായ അനുഭവമാണ് നേരിടേണ്ടിവന്നതെന്ന് കാമാക്ഷി പറയുന്നു. ഒരു വെള്ളക്കാരിയായ യുവതി അടുത്തെത്തി അധിക്ഷേപിക്കാൻ തുടങ്ങിയെങ്കിലും ആദ്യഘട്ടത്തിൽ അവഗണിക്കുകയായിരുന്നു. എന്നാൽ പിന്നീട് വീണ്ടും അടുത്തെത്തിയ യുവതി ‘നിന്നെ നാറുന്നു’ എന്ന് പറഞ്ഞ് അപമാനിച്ചു. സംഭവത്തിന്റെ ആഘാതത്തിൽ എന്ത് ചെയ്യണമെന്നറിയാതെ താൻ മരവിച്ചുപോയെന്നും പ്രതികരിക്കുന്നതിന് മുമ്പുതന്നെ യുവതി അവിടെനിന്ന് കടന്നുകളഞ്ഞെന്നും അവർ പറഞ്ഞു.

അന്ന് അച്ഛന് ഏറെ ഇഷ്ടമുള്ള നേരിയ സുഗന്ധമുള്ള പെർഫ്യൂമായിരുന്നു താൻ ഉപയോഗിച്ചിരുന്നതെന്നും കാമാക്ഷി വെളിപ്പെടുത്തി. അധിക്ഷേപം കേട്ടതോടെ കടുത്ത മാനസിക വിഷമത്തിലായെന്നും ദിവസം മുഴുവൻ സാധാരണ കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായെന്നും അവർ പറഞ്ഞു.
യുകെയിൽ കഴിയുന്നതിനിടെ തെരുവുകളിലും പൊതുസ്ഥലങ്ങളിലും സമാനമായ അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും കാമാക്ഷി ആരോപിക്കുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ കാരണം പുറത്തിറങ്ങുന്നത് ഒഴിവാക്കാനോ തനിക്ക് ഇഷ്ടമുള്ള പെർഫ്യൂം ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനോ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി.

ഓക്സ്ഫഡ് സർവകലാശാലയുമായി ബന്ധപ്പെട്ട വംശീയതാ വിവാദങ്ങൾക്കിടയിലാണ് പുതിയ ആരോപണവും പുറത്തുവന്നിരിക്കുന്നത്. നേരത്തെ വംശീയ പരാമർശങ്ങളുടെ പേരിൽ വിമർശനം നേരിട്ട പ്രൊഫസർ നഥാൻ കഫ്നാസിനെ പൊതുപരിപാടിക്ക് ക്ഷണിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കറുത്തവർഗക്കാരുടെ കഴിവുകളെയും ഉന്നത സ്ഥാനങ്ങളിലെ പ്രാതിനിധ്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ അന്ന് വിവാദമായിരുന്നു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *