കുവൈത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kuwait drone attack; കുവൈത്തിൽ ഇന്ന് രാവിലെ നടന്ന ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ നാല് പേരിൽ രണ്ട് പേർ മരണമടഞ്ഞതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്ത്വാൻ അറിയിച്ചു. പരിക്കേറ്റ ഒരു കുവൈത്ത് പൗരനും പാകിസ്താൻ സ്വദേശിയും നിലവിൽ ചികിത്സയിൽ കഴിയുകയാണ്. കുവൈത്തിന്റെ വ്യോമാതിർത്തിയിൽ ഇന്ന് രാവിലെ നിരവധി ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണ ശ്രമം നടന്നതായും, പ്രതിരോധ സേന അവയെ നേരിട്ട് തടഞ്ഞതായും പ്രതിരോധ മന്ത്രാലയം അല്പനേരം മുമ്പ് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സുപ്രധാന കേന്ദ്രം ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണം ഉണ്ടായതെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ചാണ് നാല് പേർക്ക് പരിക്കേറ്റതും ഇവരിൽ രണ്ട് പേർ മരണമടഞ്ഞതും. സംഭവത്തിൽ ഭൗതിക നാശനഷ്ടങ്ങളും സംഭവിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും, ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version