ദത്തെടുത്ത പൂച്ചയെ ചൊല്ലി വാക്കേറ്റം, പിന്നാലെ കൈയാങ്കളിയും അസഭ്യവർഷവും; ഒടുവിൽ കോടതി വിധി 

കുവൈത്തിൽ ദത്തെടുത്ത പൂച്ചയെ മുൻ ഉടമ സാമൂഹിക മാധ്യമങ്ങളിലൂടെ വിൽപ്പനയ്ക്ക് വെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ആക്രമണവും അസഭ്യവർഷവും നടത്തിയെന്ന കേസിൽ അമ്മയെയും മകളെയും കോടതി കുറ്റവിമുക്തരാക്കി.

പൂച്ചയെ ദത്തെടുക്കുന്നതിനായി പരാതിക്കാരൻ അമ്മയ്ക്കും മകൾക്കും കൈമാറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ പിന്നീട് പൂച്ചയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിൽപ്പനയ്ക്ക് വെച്ചതായി ഇരുവരും കണ്ടെത്തിയതോടെയാണ് തർക്കം ഉടലെടുത്തത്. പൂച്ചയെ വിൽപ്പനയ്ക്ക് വെച്ചതിനെ ചോദ്യം ചെയ്ത് ഇരുവരും മുൻ ഉടമയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. പിന്നീട് തർക്കം രൂക്ഷമായി ശാരീരിക ഏറ്റുമുട്ടലിലേക്കും അസഭ്യവർഷത്തിലേക്കും നീങ്ങിയെന്നാണ് കേസ്.

തുടർന്ന് തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് പൂച്ചയുടെ മുൻ ഉടമ കോടതിയെ സമീപിക്കുകയായിരുന്നു.

അമ്മയ്ക്കും മകൾക്കും വേണ്ടി ഹാജരായ അഭിഭാഷകൻ അലി അൽ മുഹമ്മദ് അലി, പ്രതിഭാഗത്തിന്റെ നിയമവാദങ്ങളും വിശദീകരണങ്ങളും കോടതിയിൽ അവതരിപ്പിച്ചു. വാദങ്ങൾ വിശദമായി പരിഗണിച്ച ശേഷമാണ് കോടതി ഇരുവരെയും കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version