വിവാഹവാഗ്ദാനം നൽകി 14 സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി; യുഎഇയിൽ ഒളിച്ച പ്രതിയെ ഇന്റർപോൾ കുടുക്കി…

വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ ചതിക്കുകയും സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുകയും ചെയ്തെന്ന കേസിൽ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് മസിൻ പൊലീസ് കസ്റ്റഡിയിൽ. ഇന്റർപോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് ഇയാളെ യുഎഇ അധികൃതർ കണ്ടെത്തി അറസ്റ്റ് ചെയ്തത്. സിബിഐയുടെ ഏകോപനത്തിലാണ് തുടർനടപടികൾ പൂർത്തിയാക്കി ഇന്ത്യയിലെത്തിച്ചത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു യുവതിയുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും ചെയ്തെന്നാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം. യുവതിയിൽനിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര പൊലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ സമാനമായ രീതിയിൽ 13 സ്ത്രീകളെക്കൂടി ഇയാൾ ചൂഷണം ചെയ്തതായി കണ്ടെത്തിയെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ഇവരിൽനിന്ന് പണം കൈക്കലാക്കുകയും സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തെന്നാണ് ആരോപണം. കേസുകൾ പുറത്തുവന്നതോടെ ഇയാൾ ഇന്ത്യയിൽനിന്ന് കടന്ന് യുഎഇയിൽ ഒളിവിൽ കഴിയുകയായിരുന്നു.
മഹാരാഷ്ട്ര പൊലീസിന്റെ ആവശ്യപ്രകാരം സിബിഐ ഇന്റർപോൾ വഴി റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുഎഇ അധികൃതർ ഇയാളുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയശേഷം ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതി ലഭിച്ചു. മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക സംഘം യുഎഇയിലെത്തി ഇയാളെ ഏറ്റുവാങ്ങി. നവംബർ 20ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് പ്രതിയുമായി സംഘം എത്തിയത്. തുടർന്ന് മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലേക്ക് മാറ്റി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version