കുവൈത്തിൽ വീണ്ടും ഡ്രോൺ ഭീഷണി; പ്രതിരോധ സംവിധാനങ്ങൾ സജീവം

കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണ ഭീഷണി. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രുതാപരമായ ഡ്രോണുകളെ പ്രതിരോധിക്കുന്നതായി കുവൈത്ത് സായുധസേന അറിയിച്ചു. വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടനശബ്ദങ്ങൾ ഡ്രോണുകളെ തടയുന്നതിനുള്ള വ്യോമപ്രതിരോധ നടപടികളുടെ ഭാഗമാണെന്നും ജനറൽ സ്റ്റാഫ് വ്യക്തമാക്കി. 

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർഥിച്ചു. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരാനും ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഡ്രോണുകൾ എവിടെ നിന്നാണ് എത്തിയതെന്നോ ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചോ അധികൃതർ നിലവിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version