അമീറിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങൾ ഉൽപന്നങ്ങളിൽ വേണ്ട; കുവൈത്തിൽ കർശന മുന്നറിയിപ്പ്

കുവൈത്തിൽ അമീറിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങളും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഉൽപന്നങ്ങൾ, സാധനങ്ങൾ, വിവിധ തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ ഇവ ഉപയോഗിച്ച് വിൽപനയോ പ്രചാരണമോ നടത്താൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

2014ലെ മന്ത്രിതല തീരുമാനം നമ്പർ 216ലെ 16-ാം വകുപ്പ് പ്രകാരമാണ് വിലക്ക്. അമീറിന്റെയോ കിരീടാവകാശിയുടെയോ ചിത്രങ്ങളോ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നമോ വ്യാപാരമുദ്രയായി ഉപയോഗിക്കുന്നതും ഇത്തരം ചിത്രങ്ങളുള്ള ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുകയോ വിൽക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇവ അപമാനകരമായ രീതിയിൽ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

നിയമലംഘനം കണ്ടെത്തുന്നതിനായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ വിപണികളിൽ പരിശോധനകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version