2027-ൽ യുഎഇ നിവാസികൾക്ക് നീണ്ട അവധിക്കാലം! ചെറിയ പെരുന്നാൾ മുതൽ ദേശീയ ദിനം വരെ; യാത്രകൾ പ്ലാൻ ചെയ്യാം, തീയതികൾ അറിയാം

2027-ലെ പൊതു അവധികൾ മുൻകൂട്ടി കണക്കുകൂട്ടി യാത്രകളും കുടുംബ പരിപാടികളും ആസൂത്രണം ചെയ്യാൻ യുഎഇ നിവാസികൾക്ക് അവസരം. പുതുവത്സരം മുതൽ ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ, ഹിജ്‌റി പുതുവത്സരം, നബിദിനം, ദേശീയ ദിനം എന്നിവ വരെയുള്ള അവധി ദിനങ്ങളാണ് അടുത്ത വർഷത്തെ കലണ്ടറിലുള്ളത്. എന്നാൽ ഇസ്‌ലാമിക കലണ്ടർ അനുസരിച്ചുള്ള അവധികളുടെ തീയതികൾ ചന്ദ്രദർശനത്തെ ആശ്രയിച്ചായിരിക്കും ഔദ്യോഗികമായി സ്ഥിരീകരിക്കുക.

2027-ലെ യുഎഇ പൊതു അവധികൾ: പ്രതീക്ഷിക്കുന്ന തീയതികൾ

1. പുതുവത്സരം – ജനുവരി 1, വെള്ളിയാഴ്ച

2027-ലെ ആദ്യ ദിവസം വെള്ളിയാഴ്ചയായതിനാൽ ശനി, ഞായർ വാരാന്ത്യങ്ങളുമായി ചേർത്ത് തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ലഭിക്കാം. ജനുവരി 4 തിങ്കളാഴ്ച പ്രവൃത്തി ദിനമായിരിക്കും.

2. ചെറിയ പെരുന്നാൾ – മാർച്ച് 9 മുതൽ പ്രതീക്ഷിക്കുന്നു

റമദാൻ അവസാനിക്കുന്നതോടെ എത്തുന്ന ഈദുൽ ഫിത്തറിന് സാധാരണയായി മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. റമദാൻ 29 ദിവസത്തിൽ അവസാനിച്ചാൽ മാർച്ച് 9 മുതൽ 11 വരെ അവധി ലഭിക്കാനാണ് സാധ്യത. 30 ദിവസം പൂർത്തിയായാൽ അവധി മാർച്ച് 12 വരെ നീളാം. അങ്ങനെ വന്നാൽ വാരാന്ത്യം കൂടി ചേർത്ത് തുടർച്ചയായ ആറു ദിവസത്തെ ഇടവേള ലഭിക്കാനും സാധ്യതയുണ്ട്. അന്തിമ തീയതികൾ ഔദ്യോഗിക പ്രഖ്യാപനത്തിന് വിധേയമാണ്.

3. അറഫാ ദിനവും വലിയ പെരുന്നാളും – മേയ് 15 മുതൽ 18 വരെ പ്രതീക്ഷിക്കുന്നു

അറഫാ ദിനവും ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് നാല് ദിവസത്തെ അവധിയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം മേയ് 15 ശനിയാഴ്ച മുതൽ മേയ് 18 ചൊവ്വാഴ്ച വരെയാകാം ഈ അവധി.

4. ഹിജ്‌റി പുതുവത്സരം – ജൂൺ 6, ഞായറാഴ്ച പ്രതീക്ഷിക്കുന്നു

ഇസ്‌ലാമിക കലണ്ടറിലെ മുഹറം ഒന്നിനോടനുബന്ധിച്ചുള്ള ഒരു ദിവസത്തെ പൊതു അവധിയാണ് ഇത്. ചന്ദ്രദർശനത്തെ ആശ്രയിച്ച് തീയതിയിൽ മാറ്റമുണ്ടാകാം.

5. നബിദിനം – ഓഗസ്റ്റ് 14, ശനിയാഴ്ച പ്രതീക്ഷിക്കുന്നു

പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള പൊതു അവധി റബീഉൽ അവ്വൽ 12-നാണ്. 2027-ൽ ഓഗസ്റ്റ് 14-നാകാമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.

6. യുഎഇ ദേശീയ ദിനം – ഡിസംബർ 2, 3

യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡിസംബർ 2 വ്യാഴം, ഡിസംബർ 3 വെള്ളി എന്നീ ദിവസങ്ങളിൽ രണ്ട് ദിവസത്തെ അവധിയാണ് പ്രതീക്ഷിക്കുന്നത്. ശനി, ഞായർ വാരാന്ത്യങ്ങൾ കൂടി ചേരുമ്പോൾ തുടർച്ചയായ നാല് ദിവസത്തെ അവധി ലഭിക്കാം.

പൊതു അവധി മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ

യുഎഇയിൽ ചില പൊതു അവധികൾക്ക് നീണ്ട വാരാന്ത്യം ലഭിക്കുന്നതിനായി ദിവസമാറ്റം അനുവദിക്കാമെങ്കിലും ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ എന്നീ പ്രധാന പെരുന്നാൾ അവധികൾക്ക് ഈ വ്യവസ്ഥ ബാധകമല്ല. രണ്ട് പൊതു അവധികൾ ഒരേ ദിവസം വന്നാലും മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നില്ല. വാരാന്ത്യത്തിൽ വരുന്ന അവധികളും സ്വമേധയാ പ്രവൃത്തി ദിവസത്തിലേക്ക് മാറ്റപ്പെടുമെന്ന് ഉറപ്പില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *