യുഎഇയിൽ തണുപ്പെത്തും മുമ്പേ യാത്രാ ‘ചൂട്’! ശൈത്യകാല യാത്രകൾക്ക് 30% വരെ വർധന, നേരത്തെ ബുക്ക് ചെയ്താൽ ചെലവും കുറയ്ക്കാം!

വർഷാവസാന അവധിക്കാലം ആഘോഷിക്കാൻ യുഎഇ നിവാസികൾ നേരത്തെ തന്നെ യാത്രാ പദ്ധതികളിലേക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശൈത്യകാല യാത്രകളുടെ മുൻകൂർ ബുക്കിംഗിൽ 25 മുതൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തിയതായി പ്രമുഖ ട്രാവൽ കമ്പനികൾ അറിയിച്ചു. വിമാന ടിക്കറ്റുകളും ഹോട്ടൽ മുറികളും കുറഞ്ഞ നിരക്കിൽ ഉറപ്പാക്കാനുള്ള ശ്രമമാണ് നേരത്തെയുള്ള ബുക്കിംഗിന് പിന്നിലെ പ്രധാന കാരണം. മഞ്ഞുമൂടിയ യൂറോപ്യൻ നഗരങ്ങളും ജപ്പാനും ഉൾപ്പെടെയുള്ള ദീർഘദൂര കേന്ദ്രങ്ങൾക്കൊപ്പം അടുത്ത രാജ്യങ്ങളിലേക്കുള്ള ചെറിയ കുടുംബ യാത്രകൾക്കും ഇത്തവണ ആവശ്യക്കാർ ഏറെയാണ്. സ്കൂൾ അവധി, യുഎഇ ദേശീയ ദിനം, പുതുവത്സര ആഘോഷങ്ങൾ എന്നിവ ഒരുമിച്ച് വരുന്നതിനാൽ യാത്രാ പദ്ധതികൾ നേരത്തെയാക്കുകയാണ് പല കുടുംബങ്ങളും. ദീർഘദൂര യാത്രകളുടെ ബുക്കിംഗിൽ മാത്രം ഏകദേശം 35 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ജപ്പാൻ, ഫിൻലൻഡിലെ ലാപ്‌ലാൻഡ്, സ്വിറ്റ്സർലൻഡ്, ജോർജിയ എന്നിവയാണ് മഞ്ഞും ശൈത്യകാല കാഴ്ചകളും തേടുന്നവരുടെ പ്രധാന തിരഞ്ഞെടുപ്പുകൾ. അതേസമയം, ചെലവ് നിയന്ത്രിച്ച് കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാൻ ആഗ്രഹിക്കുന്നവർ ഒമാൻ, തുർക്കി, അസർബൈജാൻ തുടങ്ങിയ ഹ്രസ്വദൂര കേന്ദ്രങ്ങളിലേക്കും തിരിയുന്നുണ്ട്.

മ്യൂസിഫയർ ഡോട്ട് കോം പോലുള്ള ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമുകളിലും ശൈത്യകാല യാത്രകളുടെ ആവശ്യകത ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡിമാൻഡിൽ 43 ശതമാനം വരെ വർധന രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. യാത്ര നേരത്തെ ഉറപ്പാക്കുന്നത് ചെലവ് കുറയ്ക്കാനും സഹായിക്കുന്നുണ്ട്. വിമാന ടിക്കറ്റ്, താമസം, മറ്റ് യാത്രാ സേവനങ്ങൾ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിലൂടെ മൊത്തം യാത്രാച്ചെലവിൽ 15 മുതൽ 20 ശതമാനം വരെ ലാഭിക്കാനാകുമെന്ന് ട്രിപ്‌വെഞ്ചുറ സിഇഒ ആദിൽ ടാൻറിവർഡി പറഞ്ഞു. അവസാന നിമിഷത്തെ നിരക്ക് വർധനയും ബുക്കിംഗ് തിരക്കും ഒഴിവാക്കാൻ ഇത് കുടുംബങ്ങൾക്ക് സഹായകരമാകുന്നു.

അവധിക്കാല പാക്കേജുകൾ വിപണിയിലെത്തുന്ന ഘട്ടത്തിൽ തന്നെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഏകദേശം 28 ശതമാനം യാത്രക്കാർ തയ്യാറെടുക്കുന്നതായും മേഖലയിലെ വിദഗ്ധർ പറയുന്നു. അതേസമയം, ശൈത്യകാല സീസണിൽ ദുബൈയിലെ ഹോളിഡേ ഹോം മേഖലയിലും ബുക്കിംഗ് തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. അന്താരാഷ്ട്ര സഞ്ചാരികളിൽനിന്നുള്ള റിസർവേഷനുകൾ ശക്തമായി തുടരുകയാണ്. നിലവിൽ നിരക്കുകൾ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ തോതിൽ കുറഞ്ഞിരിക്കുന്നതിനാൽ മുൻകൂർ ബുക്കിംഗിന് ഇത് പ്രോത്സാഹനമാകുന്നുണ്ട്. ഒക്കുപെൻസി ഉയരുന്നതോടെ വരും ദിവസങ്ങളിൽ നിരക്കുകളും വർധിക്കാൻ സാധ്യതയുണ്ടെന്ന് ബിഎൻബിഎംഇ ഹോളിഡേ ഹോംസ് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version