3 ദിവസം ലീവ് മാത്രം… 9 ദിവസം അടിച്ചുപൊളിക്കാം! യുഎഇ ദേശീയ ദിന അവധിയോടൊപ്പം ആനുവൽ ലീവ് കൂട്ടിച്ചേർത്താൽ പ്രവാസികൾക്ക് നീണ്ട ‘മെഗാ ബ്രേക്ക്’; പ്ലാൻ ഇപ്പോഴേ തുടങ്ങാം!

2026ലെ യുഎഇയിലെ അവസാന ഔദ്യോഗിക പൊതു അവധിയായ ദേശീയ ദിനാഘോഷങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് ആനുവൽ ലീവ് കൃത്യമായി ക്രമീകരിച്ചാൽ നീണ്ട അവധി സ്വന്തമാക്കാം. ഡിസംബർ 2, 3 ദിവസങ്ങളിലെ ദേശീയ ദിന അവധിയോടൊപ്പം വാരാന്ത്യവും വാർഷിക അവധിയും കൂട്ടിച്ചേർത്താണ് ദീർഘകാല അവധി ഒരുക്കാൻ കഴിയുക.പൊതു, സ്വകാര്യ മേഖലകളിൽ ദേശീയ ദിനത്തോടനുബന്ധിച്ച് സാധാരണയായി ഡിസംബർ 2, 3 തീയതികളിലാണ് രണ്ട് ദിവസത്തെ ഔദ്യോഗിക അവധി ലഭിക്കുന്നത്. 2024ലെ ക്യാബിനറ്റ് പ്രമേയം നമ്പർ 27 പ്രകാരം, റമദാൻ, ഈദ് അവധികൾ ഒഴികെയുള്ള ചില പൊതു അവധികൾ വാരാന്ത്യത്തോട് ചേർന്നുവരുന്ന രീതിയിൽ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ ക്യാബിനറ്റിന് അധികാരമുണ്ട്.

അങ്ങനെ അവധി പുനഃക്രമീകരിച്ചാൽ വാരാന്ത്യം ഉൾപ്പെടെ നാല് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കാം. എന്നാൽ ഡിസംബർ 2, 3 തീയതികളിൽ തന്നെ ദേശീയ ദിന അവധി തുടരുന്ന സാഹചര്യത്തിൽ ആനുവൽ ലീവ് ഉപയോഗിച്ച് അവധി കൂടുതൽ നീട്ടാം.

1 ദിവസം ലീവ്; 5 ദിവസം അവധി

ഡിസംബർ 4 വെള്ളിയാഴ്ച മാത്രം ആനുവൽ ലീവ് എടുത്താൽ ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 6 ഞായറാഴ്ച വരെ തുടർച്ചയായി 5 ദിവസം അവധി ലഭിക്കും. അധികം ആനുവൽ ലീവ് ബാക്കിയില്ലാത്തവർക്കും പ്രയോജനപ്പെടുത്താവുന്ന പ്ലാനാണിത്.

2 ദിവസം ലീവ്; 6 ദിവസം അവധി

നവംബർ 30 തിങ്കൾ, ഡിസംബർ 1 ചൊവ്വ ദിവസങ്ങളിൽ ലീവ് എടുത്താൽ നവംബർ 28 ശനിയാഴ്ച മുതൽ ഡിസംബർ 3 വ്യാഴാഴ്ച വരെ ആറ് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. ഡിസംബർ 4 വെള്ളിയാഴ്ച ജോലിയിൽ പ്രവേശിക്കാം.

3 ദിവസം ലീവ്; 9 ദിവസത്തെ മെഗാ ബ്രേക്ക്

കുറച്ച് കൂടുതൽ ആനുവൽ ലീവ് ഉപയോഗിക്കാൻ കഴിയുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഇത്. നവംബർ 30, ഡിസംബർ 1, ഡിസംബർ 4 എന്നീ മൂന്ന് ദിവസങ്ങൾ ലീവ് എടുത്താൽ നവംബർ 28 ശനിയാഴ്ച മുതൽ ഡിസംബർ 6 ഞായറാഴ്ച വരെ തുടർച്ചയായി 9 ദിവസം അവധി ആസ്വദിക്കാം.വിദേശ യാത്രകൾ പ്ലാൻ ചെയ്യാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ നീണ്ട അവധി മികച്ച അവസരമാകും. എന്നാൽ ഔദ്യോഗിക അവധി പുനഃക്രമീകരിക്കാനുള്ള ക്യാബിനറ്റിന്റെ അധികാരം പരിഗണിച്ച് അന്തിമ അവധി തീയതികൾ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഉറപ്പാക്കുന്നതാണ് ഉചിതം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version