പള്ളിക്കുള്ളിൽ ഗുരുതര കുറ്റകൃത്യം; രണ്ട്പ്രവാസികൾക്ക് ഗൾഫിൽ വധശിക്ഷ

മക്കയിലെ പള്ളിക്കുള്ളിൽ ഗുരുതരമായ കുറ്റകൃത്യം നടത്തിയ കേസിൽ രണ്ട് ബംഗ്ലാദേശി പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. നസ്റുൽ ഇസ്ലാം അബ്ദുൽ ബാസിർ, സിതി അക്തർ എന്നിവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

വിശുദ്ധ സ്ഥലത്തിന്റെയും സമയത്തിന്റെയും പവിത്രത ലംഘിക്കുന്ന തരത്തിലുള്ള കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ ഗൗരവം പരിഗണിച്ച് തഅ്സീർ നിയമപ്രകാരമാണ് ഇരുവർക്കും വധശിക്ഷ വിധിച്ചത്. തുടർന്ന് സുരക്ഷാ സേന പ്രതികളെ അറസ്റ്റ് ചെയ്യുകയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

ഉന്നത കോടതികളുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കിയത്. ഒക്ടോബർ 14-ന് മക്ക മേഖലയിലായിരുന്നു വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിശുദ്ധ ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനും രാജ്യത്ത് നീതിയും സമാധാനവും ഉറപ്പാക്കുന്നതിനും സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശരീഅത്ത് നിയമപ്രകാരമുള്ള കർശന ശിക്ഷകൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *