Etihad Rail ticket prices; യാത്രക്കാർ ശ്രദ്ധിക്കുക! ഇത്തിഹാദ് റെയിൽ: അബുദാബി – ദുബായ് റൂട്ടിൽ തിരക്കുള്ള സമയങ്ങളിൽ നിരക്ക് കൂടും

Etihad Rail ticket prices; ദുബായിക്കും അബുദാബിക്കും ഇടയിൽ സർവീസ് നടത്തുന്ന ഇത്തിഹാദ് റെയിൽ ടിക്കറ്റുകൾക്ക് തിരക്കേറിയ സമയങ്ങളിൽ (പീക്ക് അവേഴ്സ്) 40 ദിർഹം വരെ അധിക നിരക്ക് ഈടാക്കുന്നു. യാത്രക്കാരുടെ ആവശ്യകതയ്ക്ക് (ഡിമാൻഡ്) അനുസരിച്ച് നിരക്കിൽ വ്യത്യാസം വരുത്തുന്ന ‘ഫ്ലെക്സിബിൾ പ്രൈസിംഗ്’ രീതിയാണ് നടപ്പിലാക്കിയിരിക്കുന്നതെന്ന് ഇത്തിഹാദ് റെയിൽ സ്ഥിരീകരിച്ചു. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ ടിക്കറ്റ് ബുക്ക് ചെയ്തവരിൽ പലരും ഈ നിരക്ക് വർധന ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത്തിഹാദ് റെയിലിന്റെ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ പരിശോധിച്ചാൽ പീക്ക് അവറുകളിൽ ചില സർവ്വീസുകൾക്ക് 40 ദിർഹം വരെ വർധന രേഖപ്പെടുത്തിയതായി കാണാം. ഉദാഹരണത്തിന്, ഒക്ടോബർ 11 ഞായറാഴ്ച വൈകിട്ട് 5.14-ന് ദുബായിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിലെ പ്രീമിയം ക്ലാസ് നിരക്ക് 149 ദിർഹമാണ്. സാധാരണ സമയങ്ങളിൽ (ഓഫ്-പീക്ക്) ഇതേ ക്ലാസിന് 109 ദിർഹമാണ് ഈടാക്കുന്നത്. ഈ ട്രെയിനിലെ കംഫർട്ട് ക്ലാസ് ടിക്കറ്റുകൾ 59 ദിർഹത്തിനാണ് നൽകുന്നത്. വാരാന്ത്യങ്ങളിൽ ഇരു എമിറേറ്റുകൾക്കുമിടയിലുള്ള വിവിധ ക്ലാസുകളിലെ നിരക്കുകൾ 49 ദിർഹം മുതൽ 149 ദിർഹം വരെയാണ്. വരുന്ന വാരാന്ത്യങ്ങളിലെ ഒട്ടേറെ കാബിനുകളിലെ ടിക്കറ്റുകൾ ഇതിനകം തന്നെ പൂർണമായും വിറ്റഴിഞ്ഞു.

ദൈനംദിന യാത്രക്കാർ, ബിസിനസ് ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവർ, കുടുംബ സന്ദർശനം നടത്തുന്നവർ, വാരാന്ത്യ വിനോദയാത്രക്കാർ തുടങ്ങി വ്യത്യസ്ത ആവശ്യങ്ങളുള്ള യാത്രക്കാരെ പരിഗണിച്ചാണ് വിവിധ ടിക്കറ്റ് കാറ്റഗറികൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എത്തിഹാദ് റെയിൽ വ്യക്തമാക്കി. യാത്രക്കാർക്ക് എത്തിഹാദ് റെയിൽ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ നിരക്കുകൾ പരിശോധിക്കാനും താരതമ്യം ചെയ്ത് മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. കൂടാതെ സ്റ്റേഷനുകളിലെ വെൻഡിങ് മെഷീനുകൾ വഴിയും ടിക്കറ്റുകൾ ലഭിക്കുമെങ്കിലും സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും ഇത്. നിലവിൽ യാത്രക്കാർ 10 ദിവസം മുൻപ് വരെ മുൻകൂട്ടി ടിക്കറ്റുകൾ റിസർവ് ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

സെപ്റ്റംബർ 30-നാണ് ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിലുള്ള അൽ യലായിസ് സ്റ്റേഷനും അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനും ഇടയിൽ എത്തിഹാദ് റെയിൽ യാത്രക്കാരുമായി സർവീസ് ആരംഭിച്ചത്. ഇരുനഗരങ്ങൾക്കുമിടയിൽ ഒരു മണിക്കൂറും നാല് മിനിറ്റും മാത്രമാണ് യാത്രാ സമയം. പ്രതിദിനം 10 നേരിട്ടുള്ള സർവീസുകളാണ് നിലവിലുള്ളത്. ഉദ്ഘാടനം ചെയ്തത് മുതൽ സർവീസിന് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. യാത്രാത്തിരക്ക് പരിഗണിച്ച് കഴിഞ്ഞ വാരാന്ത്യത്തിൽ ആറ് പുതിയ ട്രെയിനുകൾ കൂടി അധികമായി ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെ ആദ്യ യാത്രാ ട്രെയിൻ സർവീസ് ജൂൺ 30-ന് അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലാണ് ആരംഭിച്ചത്. തുടർന്ന് കഴിഞ്ഞ മാസത്തോടെ സർവീസ് ദുബായിലേക്കും അൽ ദൈദിലേക്കും വ്യാപിപ്പിച്ചു. ഡിസംബർ 11-ന് ആരംഭിക്കുന്ന പ്രശസ്തമായ ലിവ ഫെസ്റ്റിവലിന് മുന്നോടിയായി ശൃംഖലയിലെ ലിവ സ്റ്റേഷനും പ്രവർത്തനസജ്ജമാക്കുമെന്ന് വക്താവ് അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version