
Uae AC-to-heat switch; ദുബായിലെ വേനൽക്കാലത്ത് ഓഫീസുകളിലെയും മാളുകളിലെയും കാറുകളിലെയും അതിശൈത്യമുള്ള എസി മുറികളിൽ നിന്ന് പെട്ടെന്ന് പുറത്തേക്കുള്ള കടുത്ത ചൂടിലേക്കും ഈർപ്പത്തിലേക്കും ഇറങ്ങുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ശരീരത്തിന് അനുയോജ്യമായ രീതിയിൽ കാലാവസ്ഥയോട് ഇണങ്ങിപ്പേകാൻ സാധിക്കുമെങ്കിലും, ഈ പെട്ടെന്നുള്ള താപനില മാറ്റം ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനങ്ങളെയും ചർമ്മത്തെയും ഗുരുതരമായി ബാധിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കടുത്ത ചൂടിലേക്ക് ഇറങ്ങുമ്പോൾ ശരീരത്തിലെ രക്തക്കുഴലുകൾ വികസിക്കുകയും ഹൃദയം കൂടുതൽ കഠിനമായി പ്രവർത്തിക്കുകയും വിയർപ്പിലൂടെ ശരീരം തണുക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ഫാമിലി മെഡിസിൻ കൺസൾട്ടന്റ് ഡോ. നെഗിൻ ഹക്കീം പറയുന്നു. എന്നാൽ ദുബായിലെ ഈർപ്പമുള്ള അന്തരീക്ഷത്തിൽ വിയർപ്പ് പെട്ടെന്ന് ആവിയായി പോകില്ല. അതിനാൽ ശരീരം തണുക്കാനുള്ള ഈ പ്രക്രിയ ഇവിടെ മന്ദീഭവിക്കുന്നു.
അതേസമയം, തിരിച്ച് അകത്തേക്ക് കയറുമ്പോൾ ശക്തമായ എസി വായുവിന്റെ ഈർപ്പം വലിച്ചെടുക്കുന്നു. ഇത് കണ്ണുകൾ, മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവയിൽ അസ്വസ്ഥത ഉണ്ടാക്കാം. പ്രത്യേകിച്ച് ആസ്ത്മ, അലർജി, സൈനസ് പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ബുദ്ധിമുട്ടാകും. എന്നാൽ ചൂടിൽ നിന്ന് തണുപ്പിലേക്ക് മാറുന്നത് കൊണ്ട് നേരിട്ട് ജലദോഷമോ പനിയോ വരില്ലെന്നും, അവ വൈറസുകൾ മൂലമാണ് ഉണ്ടാകുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. തുടർച്ചയായ ഈ താപനില മാറ്റം തലവേദന, ക്ഷീണം, ഏകാഗ്രതക്കുറവ്, തലകറക്കം എന്നിവയ്ക്ക് കാരണമാകാം. ചൂടുകാരണം രക്തക്കുഴലുകൾ വികസിക്കുന്നതും വിയർപ്പിലൂടെ ലവണങ്ങളും ജലവും നഷ്ടപ്പെടുന്നതും രക്തസമ്മർദ്ദം കുറയാൻ ഇടയാക്കും. ഇത് തലകറക്കത്തിന് വഴിയൊരുക്കും.
പ്ലാസ്റ്റിക് സർജൻ ഡോ. മൗറീസിയോ വിയെലിന്റെ അഭിപ്രായത്തിൽ, ദുബായിലെ വേനൽക്കാലം ഒരേ ദിവസത്തിൽ രണ്ട് കാലാവസ്ഥ അനുഭവിപ്പിക്കുന്നതാണ്. പുറത്ത് ചൂടുകാരണം വിയർപ്പും എണ്ണമയവും കൂടുമ്പോൾ, അകത്ത് എസി ചർമ്മത്തിലെ ഈർപ്പം വറ്റിക്കുന്നു.
ഇതിന്റെ ഫലമായി ചർമ്മം ഒരേസമയം എണ്ണമയമുള്ളതും എന്നാൽ വരണ്ടതുമായി മാറുന്നു. പലരും ഇത് മാറ്റാനായി കട്ടികൂടിയ സോപ്പുകളും ആസിഡുകളും ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണ പാളിയെ തകരാറിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കുളിച്ചതിനു ശേഷമുള്ള വരൾച്ച, ചുണ്ടിനും മൂക്കിനും ചുറ്റുമുള്ള അടർന്നുപോകൽ, ചുവപ്പ്, മുഖക്കുരു, വേനൽച്ചൂടുകൊണ്ടുള്ള തടിപ്പുകൾ എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. എന്നാൽ കൃത്യമായ ജലാംശവും മൃദുവായ ചർമ്മസംരക്ഷണവും വഴി ഇവ ഏതാനും ആഴ്ചകൾക്കുള്ളിൽ മാറ്റിയെടുക്കാം. തുടർച്ചയായ വെയിലേൽക്കുന്നത് ചർമ്മത്തിൽ ചുളിവുകൾ വീഴാനും പ്രായക്കൂടുതൽ തോന്നിക്കാനും കാരണമാകും. അതിനാൽ ഡോക്ടർമാർ ചില മുൻകരുതലുകൾ നിർദ്ദേശിക്കുന്നു.
- എസി താപനില അതിശൈത്യത്തിൽ വെക്കാതെ മിതമായ രീതിയിൽ നിലനിർത്തുക. എസി വെന്റിന് നേരെ താഴെ ഇരിക്കുന്നത് ഒഴിവാക്കുക.
- ഇടയ്ക്കിടെ വെള്ളം കുടിക്കുക (വീടിനകത്തിരിക്കുമ്പോഴും ഇത് ശീലമാക്കുക).
- പ്രായമായവർ, ഗർഭിണികൾ, പ്രമേഹം, ഹൃദ്രോഗമുള്ളവർ എന്നിവർ പെട്ടെന്നുള്ള താപനില മാറ്റത്തിൽ അതീവ ശ്രദ്ധ പുലർത്തുക.
- ഹൃദയസംബന്ധമായ പ്രശ്നമുള്ളവർക്ക് ഇത് അപകടം ഉണ്ടാക്കാം.
- പുറത്തിറങ്ങുമ്പോൾ പെട്ടെന്ന് കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടാതെ ശരീരത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ അനുവദിക്കുക.
- തൊപ്പികൾ, സൺഗ്ലാസുകൾ, എസ്‌പിഎഫ് 50 സൺസ്ക്രീൻ എന്നിവ ഉപയോഗിക്കുക.
- സെറാമൈഡുകൾ അടങ്ങിയ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുക. കടുത്ത ആസിഡുകളുടെയും റെറ്റിനോയിഡുകളുടെയും ഉപയോഗം വേനൽക്കാലത്ത് കുറയ്ക്കുക. മുറികളിൽ ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
തുടർച്ചയായ തലകറക്കം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം, ചുമ, അല്ലെങ്കിൽ ചൂടേറ്റതിനെ തുടർന്ന് മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാക്ടത് വെറും ‘വേനൽക്കാല ക്ഷീണമായി’ തള്ളിക്കളയരുത്. ഇത് നിർജ്ജലീകരണത്തിന്റെയോ ഹീറ്റ് എക്സ്ഷൻ്റെയോ ലക്ഷണമാകാം. ഉടൻ വൈദ്യസഹായം തേടേണ്ടതാണ്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t