Kitten rescue uae; കരച്ചിൽ കേട്ട് യുവാക്കൾ ഇറങ്ങിത്തിരിച്ചു; 24 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിന് തുണയായ് സോഷ്യൽ മീഡിയയിലെ ഒരു കമന്റ്

Kitten rescue uae; ഷാർജയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ലിഫ്റ്റിൽ 24 മണിക്കൂറിലേറെയായി കുടുങ്ങിക്കിടന്ന പൂച്ചക്കുട്ടിയെ, യുവാക്കൾ അടങ്ങുന്ന ഒരുകൂട്ടം താമസക്കാർ രാത്രി മുഴുവൻ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. മുവൈലയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിലാണ് സംഭവം നടന്നത്. ഒൻപത് യുവാക്കളുടെ സംഘവും സോഷ്യൽ മീഡിയയിലെ സഹായവും ചേർന്നാണ് പൂച്ചക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തത്. സംഭവത്തെക്കുറിച്ച് രക്ഷാപ്രവർത്തകരിൽ ഒരാളായ സൽമാൻ ഫാരിസ് ഖലീജ് ടൈംസിനോട് വിവരിച്ചു: ഞങ്ങൾ ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ ഇടനാഴിയിൽ പൂച്ച കരയുന്നത് ശ്രദ്ധിച്ചു. അതിന് വിശക്കുകയോ ദാഹിക്കുകയോ ആണോ എന്ന് നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഭക്ഷണവും വെള്ളവും വച്ചു കൊടുത്ത് ഞങ്ങൾ ജോലിക്കായി പോയി. തിരികെ വന്നപ്പോഴും പൂച്ച അതേപടി കരയുന്നുണ്ടായിരുന്നു. ഇത്തവണ അത് ലിഫ്റ്റിന് അടുത്തായിരുന്നു. “അതെന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. വച്ചുകൊടുത്ത ഭക്ഷണവും വെള്ളവും അത് തൊട്ടിട്ടുപോലുമില്ലായിരുന്നു. 12 മണിക്കൂറിലേറെയായി പൂച്ച തുടർച്ചയായി കരയുകയാണെന്നും ഒന്നും കഴിച്ചിട്ടില്ലെന്നും അപ്പോഴാണ് ഞങ്ങൾ ശ്രദ്ധിച്ചത്,” സൽമാൻ പറഞ്ഞു.

തുടർന്ന് ടോർച്ചുമായി നടത്തിയ പരിശോധനയിലാണ് കാര്യങ്ങൾ വ്യക്തമായത്. അപ്പോഴേക്കും അർദ്ധരാത്രി കഴിഞ്ഞിരുന്നു. കരയുന്നത് അമ്മപ്പൂച്ചയായിരുന്നു, അവളുടെ കുഞ്ഞുങ്ങളിലൊന്ന് ലിഫ്റ്റിനുള്ളിൽ കുടുങ്ങിയിരിക്കുകയായിരുന്നു. ആ പൂച്ചക്കുട്ടിയെ രക്ഷിക്കണമെന്ന് ഞങ്ങൾ ഉറപ്പിച്ചു, സൽമാൻ പറഞ്ഞു. തുടർച്ചയായ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇവർ ഷാർജ ഫയർ സ്റ്റേഷനിൽ വിളിച്ചെങ്കിലും മുനിസിപ്പാലിറ്റിയെ ബന്ധപ്പെടാനാണ് നിർദ്ദേശം ലഭിച്ചത്. അപ്പോഴേക്കും സമയം പുലർച്ചെ ഒരു മണിയായി, സൽമാന്റെ റൂംമേറ്റ് അജ്മൽ പറഞ്ഞു. മുൻസിപ്പാലിറ്റിയെ ബന്ധപ്പെടാൻ നേരം വെളുക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ, ആ പൂച്ചക്കുട്ടി ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുന്നതും അമ്മപ്പൂച്ച ഇടനാഴിയിൽ കരയുന്നതും അറിഞ്ഞുകൊണ്ട് ഞങ്ങൾക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല. മറ്റ് വഴികളില്ലാതെ വന്നപ്പോൾ, സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത് ആളുകളുടെ അഭിപ്രായം ചോദിക്കാൻ യുവാക്കൾ തീരുമാനിച്ചു.

പത്ത് മിനിറ്റിനുള്ളിൽ തന്നെ ഒരാൾ ഒരു പരിഹാരവുമായി കമന്റ് ചെയ്തു. ലിഫ്റ്റിന്റെ വാതിൽ മറ്റൊരു നിലയിൽ നിന്ന് ബലമായി തുറന്ന്, ഒരു കയറിട്ട് പൂച്ചക്കുട്ടിയെ മുകളിലേക്ക് ഉയർത്തി രക്ഷിക്കാനായിരുന്നു നിർദ്ദേശം, അജ്മൽ പറഞ്ഞു. അതനുസരിച്ച്, യുവാക്കൾ മുകളിലത്തെ നിലയിൽ പോയി ലിഫ്റ്റിന്റെ വാതിൽ തുറക്കുകയും കയർ ഉപയോഗിച്ച് പൂച്ചക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സൽമാൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. അമ്മപ്പൂച്ചയുടെ കരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും വീഡിയോ 12 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. യുവാക്കളുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.
പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തിയ ശേഷം, അത് വൃത്തിയാക്കി അമ്മയുടെ അടുത്തേക്ക് വിട്ടു. വളരെ സമ്മർദ്ദകരമായ സാഹചര്യമായിരുന്നു അത്, സൽമാൻ പറഞ്ഞു. സഹായിക്കാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും എങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു. കെട്ടിടത്തിൽ വാച്ച്മാനില്ലാത്തതുകൊണ്ട് ലിഫ്റ്റിന്റെ കൺട്രോൾ സംവിധാനം എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ഞങ്ങൾക്കും അറിവില്ലായിരുന്നു. ഭാഗ്യവശാൽ, അർദ്ധരാത്രി എല്ലാവരും ഉറങ്ങിയ സമയത്തായതുകൊണ്ട് തടസ്സങ്ങളില്ലാതെ ഞങ്ങൾക്ക് ഇത് ചെയ്യാൻ സാധിച്ചു. അമ്മപ്പൂച്ചയും മൂന്ന് കുഞ്ഞുങ്ങളും ഇപ്പോഴും തങ്ങൾ ജോലിക്ക് പോകുമ്പോൾ വരാറുണ്ടെന്ന് അജ്മൽ ചിരിച്ചുകൊണ്ട് പറഞ്ഞു. ഈ മൂന്ന് പൂച്ചക്കുട്ടികളും വളരെ കുസൃതികളാണ്. ഇത്തരം അബദ്ധത്തിൽ അവർ ചെന്നുചാടിയതിൽ അത്ഭുതമില്ല. ഇനി അവർ ലിഫ്റ്റിനകത്തേക്ക് കയറില്ലെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *