Emirates Flight Diverted ദുബായ്: ദുബായിൽ നിന്ന് ലണ്ടൻ ഹിത്രൂവിലേക്ക് പറന്ന എമിറേറ്റ്സ് എ380 വിമാനം യാത്രക്കാരന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു. ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ടേക്ക് ഒഫിന് ശേഷം യാത്രക്കാരന്റെ നില വഷളായതോടെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനാണ് ഇകെ 31 (EK 31) നമ്പർ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറക്കിയതെന്ന് എമിറേറ്റ്സ് വക്താവ് അറിയിച്ചു. യുഎഇ സമയം രാവിലെ 11:25-ടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട കൂറ്റൻ എയർബസ് എ380-800 വിമാനം 40,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴാണ് പെട്ടെന്ന് അടിയന്തര സാഹചര്യം ഉടലെടുത്തത്. തുടർന്ന് പൈലറ്റ് അടിയന്തര സഹായം അഭ്യർത്ഥിച്ചുകൊണ്ട് അന്താരാഷ്ട്ര വ്യോമയാന സന്ദേശമായ ‘സ്ക്വാക്ക് 7700’ (Squawk 7700) നൽകുകയായിരുന്നു. സന്ദേശം നൽകിയതിന് പിന്നാലെ മുൻ നിശ്ചയിച്ച ലണ്ടൻ റൂട്ട് മാറ്റി വിമാനത്തിന്റെ ഉയരം കുറയ്ക്കുകയും അടുത്തുള്ള ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. ഫ്രാങ്ക്ഫർട്ടിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ ആരോഗ്യനില വഷളായ യാത്രക്കാരനെ അത്യാഹിത വിഭാഗം സംഘമെത്തി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് മറ്റ് യാത്രക്കാർക്കുണ്ടായ കാലതാമസത്തിൽ എമിറേറ്റ്സ് അധികൃതർ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് കമ്പനി എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. ആവശ്യമായ സഹായങ്ങൾ നൽകിയ ശേഷം പ്രാദേശിക സമയം വൈകിട്ട് 6-ഓടെ വിമാനം ഫ്രാങ്ക്ഫർട്ടിൽ നിന്ന് ലണ്ടനിലേക്ക് യാത്ര പുനരാരംഭിച്ചു.
Home
UAE
Emirates Flight Diverted: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം: ദുബായില്‍ നിന്ന് പറന്ന വിമാനം അടിയന്തരമായിറക്കി
Related Posts
Deported Malayali MDMA Smuggling: കാറിന്റെ ഡാഷ് ബോർഡിൽ ഏഴ് ലക്ഷത്തിന്റെ എംഡിഎംഎ: ഗള്‍ഫില്‍ നിന്ന് നാടുകടത്തപ്പെട്ട മലയാളി യുവാവ് പിടിയിൽ