Tajer Abu Dhabi licence; സംരംഭകർക്ക് ആശ്വാസം; അബുദാബിയിൽ ഓഫീസ് മുറിയില്ലാതെ ബിസിനസ്സ് നടത്താം

 Tajer Abu Dhabi licence; സംരംഭകരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി, ഓഫീസ് മുറിയില്ലാതെ തന്നെ ബിസിനസ്സ് നടത്തുവാൻ ടാജർ അബുദാബി ലൈസൻസ് ഉടമകൾക്ക് ഒരു വർഷം കൂടി അനുവദിച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ് വ്യാഴാഴ്ച ഉത്തരവിറക്കി. നിലവിൽ ഓഫീസ് സ്ഥലമില്ലാതെ ബിസിനസ്സ് നടത്തുന്നതിനുള്ള അനുമതിയുടെ കാലാവധി 2026-ൽ അവസാനിക്കുന്ന ലൈസൻസ് ഉടമകൾക്കാണ് ഈ ഇളവ് ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, പുതിയ വ്യാവസായിക ലൈസൻസുകളുടെയും ‘റോവാദ്’ ലൈസൻസുകളുടെയും കാലാവധി നിർമ്മാണ ഘട്ടം ആരംഭിക്കുന്നതിന് മുൻപ് രണ്ടിൽ നിന്ന് മൂന്ന് വർഷമായി ദീർഘിപ്പിച്ചിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന ലൈസൻസുകളുടെ കാലാവധി മൂന്നിൽ നിന്ന് നാല് വർഷമായും ഉയർത്തിയിട്ടുണ്ട്. നിക്ഷേപകർക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന്റെയും നിർമ്മാണത്തിന്റെയും ഘട്ടങ്ങളിൽ കൂടുതൽ ഇളവുകളും സൗകര്യങ്ങളും നൽകാനാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.2017-ൽ ആരംഭിച്ചതുമുതൽ സംരംഭകർക്ക് വിവിധ ബിസിനസ്സ് പ്രവർത്തനങ്ങൾ ആരംഭിക്കാനും വളർത്താനും ടാജർ അബുദാബി ലൈസൻസ് വലിയ പങ്കുവേവിക്കുന്നുണ്ട്. ഈ വിഭാഗത്തിലുള്ള ലൈസൻസുകൾക്ക് ആവശ്യക്കാർ കൂടിവരുന്നതാണ് ഇത് വ്യക്തമാക്കുന്നത്. 2025-ൽ പുതിയ ടാജർ അബുദാബി ലൈസൻസുകളുടെ എണ്ണം 24 ശതമാനവും, 2026-ന്റെ ആദ്യ പകുതിയിൽ 8 ശതമാനവും വർദ്ധിച്ചു. തുടക്കത്തിൽ 30 എണ്ണം മാത്രമുണ്ടായിരുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ ഇന്ന് 1,200-ലധികമായി ഉയർന്നിട്ടുണ്ട്.

സംരംഭകരെ സഹായിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ഞങ്ങൾ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. സാമ്പത്തിക ലൈസൻസുകൾ പുതുക്കുന്നതിലോ റദ്ദാക്കുന്നതിലോ ഉണ്ടായ താമസം കാരണം പിഴയൊടുക്കേണ്ടി വന്ന സ്ഥാപനങ്ങൾക്ക് അതിൽ നിന്ന് ഇളവ് നൽകിയതും ഇതിൽ പെടുന്നു, അബുദാബി സാമ്പത്തിക വികസന വകുപ്പ് അണ്ടർസെക്രട്ടറി ഹമദ് സയാഹ് അൽ മസ്റൂയി പറഞ്ഞു. ഈ പദ്ധതിയിലൂടെ 7,823 വാണിജ്യ-വ്യാവസായിക സ്ഥാപനങ്ങൾക്ക് പ്രയോജനം ലഭിക്കുകയും, അത് ബിസിനസ്സിന്റെ സുഗമമായ തുടർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. അമേരിക്ക-ഇറാൻ യുദ്ധം പോലുള്ള പ്രതിസന്ധികൾ നിലനിന്നിരുന്നിട്ടും, ഈ വർഷത്തെ ആദ്യ പാദത്തിൽ അബുദാബിയിലെ സാമ്പത്തിക ലൈസൻസുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21 ശതമാൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് സമീപകാല കണക്കുകൾ വ്യക്തമാക്കുന്നു. മേഖലയിൽ പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടും, അബുദാബിയിലെ ബിസിനസ്സ് അന്തരീക്ഷം മികച്ച വളർച്ചാ നിരക്ക് നിലനിർത്താനും പുതിയ ലൈസൻസുകളുടെ എണ്ണം വർദ്ധിപ്പിക്കാനും പ്രാപ്തമാണെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version