Alwin Prakash murder Sharjah; ഫോൺ സന്ദേശത്തിൽ പന്തികേട്, യുഎഇയിൽ യുവാവിന്റെ മൃതദേഹം 9 കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു; ഭാര്യയും മകനും?

Alwin Prakash murder Sharjah; യുഎഇയിലെ ഷാർജയിൽ കർണാടക ഉഡുപ്പി സ്വദേശിയെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം 9 കഷണങ്ങളാക്കി ബാഗുകളിലാക്കി കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉഡുപ്പി കുന്ദാപുരം സ്വദേശിയായ ആൽവിൻ പ്രകാശ് കുണ്ടർ (51) ആണ് കൊല്ലപ്പെട്ടത്. ഈ വർഷം ജൂലൈയിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. സംഭവത്തിനു പിന്നാലെ ആൽവിന്റെ ഭാര്യയെയും പത്താം ക്ലാസ് വിദ്യാർത്ഥിയായ മകനെയും കാണാതായിട്ടുണ്ട്. കഴിഞ്ഞ 14 വർഷമായി ഷാർജ വിമാനത്താവളത്തിൽ ജോലി ചെയ്തുവരികയായിരുന്നു ആൽവിൻ. ജൂലൈ 20-നാണ് സഹോദരൻ അനിൽ ആൽവിനെ ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ ഫോൺ എടുക്കാതെ, താൻ സുഖമില്ലാതെ വിശ്രമത്തിലാണെന്നുമുള്ള സന്ദേശങ്ങൾ ആൽവിന്റെ ഫോണിൽ നിന്ന് അനിലിന് ലഭിച്ചു. സാധാരണയായി വോയ്സ് മെസ്സേജുകൾ മാത്രം അയക്കുന്ന ആൽവിൻ പെട്ടെന്ന് ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയത് കുടുംബത്തിൽ സംശയമുണ്ടാക്കി.  തുടർന്ന് “ഞാൻ സുഖമായിരിക്കുന്നു എന്നൊരു ടെക്സ്റ്റ് മെസ്സേജ് ആൽവിന്റെ ഫോണിൽ നിന്ന് അനിലിന് ലഭിച്ചു. സാധാരണയായി ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കാത്ത ആൽവിന്റെ പെരുമാറ്റത്തിൽ അനിലിന് സംശയം തോന്നി. ഒരാഴ്ചയ്ക്ക് ശേഷവും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ആൽവിന്റെ സുഹൃത്തായ മനോഹറിനെ ബന്ധപ്പെട്ട് ഫ്ലാറ്റിൽ പോയി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആൽവിൻ ഇന്ത്യയിലേക്ക് മടങ്ങിയെന്നാണ് കമ്പനിയിൽ നിന്നും ഫ്ലാറ്റിൽ നിന്നും വിവര ലഭിച്ചത്. സംശയം മാറാതിരുന്ന അനിൽ കമ്പനി എച്ച്ആറുമായി കൂടുതൽ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ആൽവിൻ ഷാർജ വിട്ടുപോയിട്ടില്ലെന്ന് പാസ്‌പോർട്ട് രേഖകളിൽ നിന്ന് വ്യക്തമായത്. തുടർന്ന് ബന്ധുക്കൾ ഷാർജ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഷാർജ പൊലീസ് നടത്തിയ വ്യാപകമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്തുവന്നത്. ഒമാനിലേക്കുള്ള റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രണ്ട് ബാഗുകളിലായി ഒൻപത് കഷണങ്ങളാക്കി മുറിച്ച നിലയിലാണ് ആൽവിന്റെ മൃതദേഹം കണ്ടെത്തിയത്. ആൽവിൻ താമസിച്ചിരുന്ന കെട്ടിടത്തിലെ സിസിടിവി പരിശോധിച്ചപ്പോൾ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അവിടെ നിന്ന് ഇറങ്ങിപ്പോകുന്നതായി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ കുടുംബം ഉഡുപ്പി എസ്പിയെ കണ്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി. ഉഡുപ്പി സ്വദേശിയും ഷാർജയിൽ സ്കൂൾ അധ്യാപികയുമായ ഭാര്യ ടിനയും മകനും ഇന്ത്യയിലേക്ക് പോയെന്നാണ് ഷാർജയിൽ നിന്നുള്ള വിവരം. എന്നാൽ ഇരുവരും ഇതുവരെ നാട്ടിലെത്തുകയോ ബന്ധുക്കളെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുള്ളതായി അറിവില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ആൽവിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version