2027-ൽ റമദാനും ചെറിയ പെരുന്നാളും എപ്പോൾ? യുഎഇയിലെ പ്രധാന ഇസ്ലാമിക ദിനങ്ങളുടെ സാധ്യതാ തീയതികൾ പുറത്ത്

2027-ലെ ഹിജ്റ വർഷം 1448-ൽ യുഎഇയിൽ ആചരിക്കാനിരിക്കുന്ന പ്രധാന ഇസ്ലാമിക വിശേഷ ദിവസങ്ങളുടെ സാധ്യതയുള്ള തീയതികൾ പുറത്തുവന്നു. റമദാൻ, ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ, ഇസ്ലാമിക പുതുവർഷം തുടങ്ങിയ പ്രധാന അവസരങ്ങളുടെ ഏകദേശ തീയതികൾ മുൻകൂട്ടി അറിയുന്നത് വിശ്വാസികൾക്ക് യാത്രകളും മറ്റ് പരിപാടികളും ആസൂത്രണം ചെയ്യാൻ സഹായകമാകും. എന്നാൽ ഇവ അന്തിമ തീയതികളല്ല. ഹിജ്റ കലണ്ടറിലെ ഓരോ മാസവും ചന്ദ്രക്കലയുടെ ദൃശ്യത അനുസരിച്ച് 29 അല്ലെങ്കിൽ 30 ദിവസമായിരിക്കും. അതിനാൽ യുഎഇയിലെ ചന്ദ്രക്കല നിരീക്ഷണ സമിതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമായിരിക്കും കൃത്യമായ തീയതികൾ സ്ഥിരീകരിക്കുക. നിലവിലെ തീയതികൾ അസ്ട്രോണമിക്കൽ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

റമദാൻ 2027

ശഅബാൻ മാസത്തിന്റെ അവസാനത്തെ ചന്ദ്രക്കല 2027 ഫെബ്രുവരി 6 ശനിയാഴ്ചയോ 7 ഞായറാഴ്ചയോ ദൃശ്യമാകാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്. എന്നാൽ അന്നത്തെ ചന്ദ്രന്റെ സ്ഥാനം കണക്കിലെടുക്കുമ്പോൾ യുഎഇ ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും മാസപ്പിറവി കാണാൻ സാധിക്കില്ലെന്നാണ് അസ്ട്രോണമി സെന്ററിന്റെ വിലയിരുത്തൽ. ശഅബാൻ 30 ദിവസം പൂർത്തിയാകുകയാണെങ്കിൽ 2027 ഫെബ്രുവരി 8 തിങ്കളാഴ്ച റമദാൻ ആരംഭിക്കാനാണ് സാധ്യത.

ഈദുൽ ഫിത്ർ

ഷവ്വാൽ മാസപ്പിറവി 2027 മാർച്ച് 8 തിങ്കളാഴ്ചയോ മാർച്ച് 9 ചൊവ്വാഴ്ചയോ ദൃശ്യമാകാമെന്നാണ് കണക്കുകൂട്ടൽ. മാർച്ച് 8 വൈകുന്നേരം ചന്ദ്രക്കല ദൃശ്യമാകുകയാണെങ്കിൽ മാർച്ച് 9ന് ചെറിയ പെരുന്നാൾ ആരംഭിക്കും. ചന്ദ്രക്കല ദൃശ്യമാകാതെ റമദാൻ 30 ദിവസം പൂർത്തിയായാൽ മാർച്ച് 10ന് ഈദുൽ ഫിത്ർ ആചരിക്കാനാണ് സാധ്യത.

ഈദുൽ അദ്ഹ

ദുൽഹജ്ജ് മാസത്തിലെ 10-ാം ദിവസമാണ് ബലിപെരുന്നാൾ അഥവാ ഈദുൽ അദ്ഹ. അതിന് മുൻപുള്ള ദുൽഹജ്ജ് 9-ാം തീയതിയാണ് അറഫാ ദിനം. 2027-ൽ ദുൽഹജ്ജ് മാസപ്പിറവി യുഎഇയിൽ മെയ് 6 അല്ലെങ്കിൽ 7 തീയതികളിൽ ദൃശ്യമാകാൻ സാധ്യതയുണ്ട്. ഇതനുസരിച്ച് ഈദുൽ അദ്ഹ മെയ് 16 ഞായറാഴ്ചയോ മെയ് 17 തിങ്കളാഴ്ചയോ ആയേക്കാം. അറഫാ ദിനം മെയ് 15 അല്ലെങ്കിൽ 16 തീയതികളിലായിരിക്കാനും സാധ്യതയുണ്ട്.

മുഹറം 1449

ദുൽഹജ്ജ് മാസം എപ്പോൾ ആരംഭിക്കുന്നു, അത് 29 ആണോ 30 ആണോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇസ്ലാമിക പുതുവർഷമായ മുഹറം 1449-ന്റെ തുടക്കവും നിശ്ചയിക്കുക.

  • ദുൽഹജ്ജ് മെയ് 7ന് ആരംഭിച്ച് 29 ദിവസം നീണ്ടാൽ ജൂൺ 5 ശനിയാഴ്ച മുഹറം ആരംഭിക്കാം.
  • ദുൽഹജ്ജ് 30 ദിവസം പൂർത്തിയാക്കിയാൽ ജൂൺ 6 ഞായറാഴ്ച പുതുവർഷം തുടങ്ങാം.
  • ദുൽഹജ്ജ് മെയ് 8ന് ആരംഭിക്കുകയാണെങ്കിൽ മുഹറം ജൂൺ 6 അല്ലെങ്കിൽ 7 തീയതികളിൽ ആരംഭിക്കാനുള്ള സാധ്യതയുണ്ട്.

ചന്ദ്രക്കലയുടെ യഥാർഥ ദൃശ്യതയെ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം മാത്രമേ ഈ തീയതികൾ അന്തിമമായി സ്ഥിരീകരിക്കൂ. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version