യാത്രക്കാർക്ക് ഇനി ‘ടെൻഷൻ’ വേണ്ട, ലഗേജും നോക്കാൻ റോബോട്ടുകൾ! ‘സാറ’യുടെ പിൻഗാമികളുമായി എമിറേറ്റ്സ്; ദുബായ് വിമാനത്താവളത്തിൽ വരുന്നത് വമ്പൻ മാറ്റം…

ദുബായ് വിമാനത്താവളത്തിലെ യാത്രാ നടപടികളിൽ കൂടുതൽ ഓട്ടോമേഷൻ കൊണ്ടുവരാൻ എമിറേറ്റ്സ് ഗ്രൂപ്പ്. യാത്രക്കാരുടെ ചെക്ക്-ഇൻ, ബാഗേജ് കൈകാര്യം ചെയ്യൽ തുടങ്ങിയ ജോലികൾ മനുഷ്യസഹായമില്ലാതെ നിർവഹിക്കാൻ കഴിയുന്ന പുതിയ തലമുറ റോബോട്ടുകളാണ് എമിറേറ്റ്സ് വികസിപ്പിക്കുന്നത്. ‘സാറ’ എന്ന പേരിലുള്ള മുൻ തലമുറ റോബോട്ടിന്റെ വിജയത്തിന് പിന്നാലെയാണ് കൂടുതൽ ശേഷികളുള്ള പുതിയ സംവിധാനം വികസിപ്പിക്കുന്നത്. 2026ലെ എമിറേറ്റ്സ് ഗ്രൂപ്പിന്റെ ‘ഫോർസടെക്’ ഇന്നൊവേഷൻ മേളയിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. പുതിയ സാങ്കേതികവിദ്യ 2027ന്റെ ആദ്യ പാദത്തിൽ ഔദ്യോഗികമായി അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഫേഷ്യൽ റെക്കഗ്നിഷനും പാസ്‌പോർട്ട് സ്കാനിങ്ങും ഉപയോഗിച്ച് യാത്രക്കാരെ തിരിച്ചറിയാൻ റോബോട്ടുകൾക്ക് കഴിയും. തുടർന്ന് യാത്രക്കാരിൽ നിന്ന് ബാഗേജ് സ്വീകരിച്ച് ഭാരം പരിശോധിക്കുകയും ബാഗേജ് ടാഗ് സ്വയം പതിപ്പിച്ച് ട്രാൻസ്പോർട്ട് സംവിധാനത്തിലേക്ക് കൈമാറുകയും ചെയ്യും. ഇതിനായി പ്രത്യേക റോബോട്ടിക്സ് ലാബും എമിറേറ്റ്സ് ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സേവനങ്ങൾക്കു പുറമെ കാർഗോ, ലോജിസ്റ്റിക്സ് മേഖലകളിലും എഐയും ഓട്ടോമേഷൻ സംവിധാനങ്ങളും കൂടുതൽ വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

വിമാന എൻജിൻ ഘടകങ്ങൾ പരിശോധിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്ന സംവിധാനവും എമിറേറ്റ്സ് ഗ്രൂപ്പ് നടപ്പാക്കിയിട്ടുണ്ട്. കാർഗോ വിഭാഗത്തിൽ പാലറ്റുകളുടെ അളവുകൾ പരിശോധിക്കുന്നതും ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയാണ് നടത്തുന്നത്. യാത്രക്കാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ ഭാവിയിൽ ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക് അനുസരിച്ച് സേവനങ്ങൾ ക്രമീകരിക്കുന്നതിനും എഐ സംവിധാനങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version