ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട; ജനന–മരണ സർട്ടിഫിക്കറ്റും അറ്റസ്റ്റേഷനും മിനിറ്റുകൾക്കകം, യുഎഇയിൽ ഇനി എല്ലാം ഈ ആപ്പിൽ

അബുദാബിയിൽ ജനന–മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനും അവയുടെ അറ്റസ്റ്റേഷൻ പൂർത്തിയാക്കുന്നതിനുമുള്ള നടപടികൾ ഇനി കൂടുതൽ ലളിതം. അബുദാബി സർക്കാരിന്റെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘താം’ ആപ്പ് വഴി ഈ സേവനങ്ങൾ പൂർണമായും ഓൺലൈനായി ലഭ്യമാക്കും. യുഎഇ വിദേശകാര്യ മന്ത്രാലയവും അബുദാബി ആരോഗ്യവകുപ്പും ചേർന്നാണ് പുതിയ ഡിജിറ്റൽ സംവിധാനം നടപ്പാക്കിയത്. ഇതോടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും പിന്നീട് അറ്റസ്റ്റേഷൻ നടത്തുന്നതിനുമായി വിവിധ ഓഫീസുകളിലും ഘട്ടങ്ങളിലുമായി നേരിട്ട് എത്തേണ്ടിവന്നിരുന്ന പഴയ നടപടിക്രമങ്ങൾക്ക് മാറ്റമാകും. അപേക്ഷ മുതൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതും അറ്റസ്റ്റേഷൻ പൂർത്തിയാക്കുന്നതും ഉൾപ്പെടെയുള്ള സേവനങ്ങൾ ‘താം’ ആപ്പിലൂടെ തന്നെ ചെയ്യാനാകും. 24 മണിക്കൂറും സേവനം ലഭ്യമാകുന്നതിനാൽ പേപ്പർവർക്കും കാത്തിരിപ്പും കുറയ്ക്കുകയാണ് ലക്ഷ്യം. മിനിറ്റുകൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനം ലഭിക്കുന്നതിനെടുക്കുന്ന സമയത്തിൽ 90 ശതമാനം വരെ കുറവ് വരുത്താൻ സാധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2025ൽ മാത്രം അബുദാബിയിൽ ഏകദേശം 47,000 ജനന–മരണ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ വേഗത്തിലുള്ളതും സുരക്ഷിതവുമായ സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം കോൺസുലർ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിസ്സ ബിൻത് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാനും അബുദാബി ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ഖലഫ് ഹെലാൽ അൽ മസ്രൂയിയും വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version