
Dubai Airports threats; ഈ വർഷത്തെ പ്രാദേശിക സംഘർഷത്തിനിടയിൽ ദുബായ് എയർപോർട്ട് 111 ഭീഷണി മുന്നറിയിപ്പുകളെയും 17 ബാലസ്റ്റിക് മിസൈൽ ആക്രമണങ്ങളെയും വിജയകരമായി പ്രതിരോധിച്ചതായി സിഇഒ പോൾ ഗ്രിഫിത് വ്യക്തമാക്കി. ഭൂരിഭാഗം ആക്രമണങ്ങളും ചെറിയ നാശനഷ്ടങ്ങളും മാത്രമാണ് ഉണ്ടാക്കിയതെന്നും പരിക്കേറ്റ എല്ലാവരും പൂർണ്ണമായി സുഖം പ്രാപിച്ചതായും അദ്ദേഹം പറഞ്ഞു. ദുബായ് മീഡിയ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച നടന്ന അന്താരാഷ്ട്ര മാധ്യമ ബ്രീഫിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധാരണമായ ഈ പ്രതിസന്ധി ഘട്ടത്തിലും ദുബായുടെ വ്യോമയാന മേഖലയുടെ കരുത്താണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും സന്തോഷം നൽകുന്ന കാര്യം, മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരിക്കുകൾ വളരെ കുറവാണെന്നുമാണ്. പരിക്കേറ്റ എല്ലാവരും ഇപ്പോൾ പൂർണ്ണമായി സുഖം പ്രാപിച്ചുവെന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്, അദ്ദേഹം പറഞ്ഞു.അപകട മുന്നറിയിപ്പുകൾക്കിടയിൽ ഷെൽട്ടറുകളിലേക്ക് ഓടിയെത്തുന്നതിനിടയിലാണ് പരിക്കുകളിൽ ഭൂരിഭാഗവും സംഭവിച്ചതെന്ന് ഗ്രിഫിത് കൂട്ടിച്ചേർത്തു. ആദ്യ ഘട്ടത്തിൽ ഷെൽട്ടറുകളിലേക്ക് വളരെ വേഗത്തിൽ ഓടിയെത്താൻ ശ്രമിക്കുന്നതിനിടയിൽ ആളുകൾ പരസ്പരം വീഴുകയായിരുന്നു. പിന്നീട് കാര്യങ്ങൾ ശാന്തമാക്കാനും എല്ലാം നിയന്ത്രണത്തിലാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു, അദ്ദേഹം വ്യക്തമാക്കി.
യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ, ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും (DXB) ഇറാനിയൻ ഡ്രോണുകളുടെ ലക്ഷ്യമായിരുന്നു. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ദുബായ് എയർപോർട്ടിന് പെട്ടെന്ന് തന്നെ നടപടികൾ സ്വീകരിക്കാൻ സാധിച്ചത് പ്രതിസന്ധി ഘട്ടത്തിലെ യുഎഇ സർക്കാരിന്റെ മികച്ച ഇടപെടൽ കൊണ്ടാണെന്ന് ഗ്രിഫിത് പറഞ്ഞു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കൃത്യതയെയും അദ്ദേഹം പ്രശംസിച്ചു. ഈ പ്രതിസന്ധിക്കിടയിൽ നമ്മളാരും അരക്ഷിതാവസ്ഥ അനുഭവച്ചില്ല എന്ന് വേണം പറയാൻ. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി ഈ സ്ഥാപനത്തെ നയിക്കുന്ന അദ്ദേഹം, ആഗോള സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും ഉൾപ്പെടെയുള്ള മുൻകാല ആഘാതങ്ങളെ ദുബായ് മറികടന്ന ചരിത്രവും ഓർമ്മിപ്പിച്ചു.
പ്രതിസന്ധിക്ക് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ തിരിച്ചുവരവ് അതിശയകരമാണെന്ന് അദ്ദേഹം പറഞ്ഞു. മാർച്ചിൽ യാത്രക്കാരുടെ എണ്ണം 2.5 ദശലക്ഷമായി കുറഞ്ഞുവെങ്കിലും ജൂണിൽ അത് 5 ദശലക്ഷമായും ജൂലൈയിൽ 6.3 ദശലക്ഷമായും ഉയർന്നു. അതായത് ഒറ്റ മാസംകൊണ്ട് 26 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ദുബായ് എയർപോർട്ട് 31.5 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷം 95.2 ദശലക്ഷം യാത്രക്കാരുമായി വർഷം പൂർത്തിയാക്കിയ എയർപോർട്ട്, 2026 അവസാനത്തോടെ ഏകദേശം 70 ദശലക്ഷം യാത്രക്കാരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രിഫിത്സ് വ്യക്തമാക്കി.
താങ്ങൾ എക്കാലത്തും ലക്ഷ്യമിട്ടിരുന്ന 100 ദശലക്ഷം യാത്രക്കാരുടെ ‘മാജിക്’ സംഖ്യയിലേക്ക് എയർപോർട്ട് വീണ്ടും മടങ്ങിയെത്തുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ തിരിച്ചുവരവിനെ ഒരു ‘ഡെഡ് കാറ്റ് ബൗൺസിനെക്കാൾ’ ഉപരിയായി ഒരു ‘ട്രാംപോളിൻ ബൗൺസിനോടാണ്’ അദ്ദേഹം ഉപമിച്ചത്. ഞങ്ങൾ താഴേക്ക് വീണു, ട്രാംപോളിനിൽ തട്ടി മുമ്പത്തേക്കാൾ ഉയർന്ന നിലയിലേക്ക് ഞങ്ങൾ കുതിച്ചുയർന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t