Toyota Free Airbag Replacement; യുഎഇയിൽ ടൊയോട്ട, ലക്സസ് വാഹനങ്ങളുടെ എയർബാഗ് തകരാറുകൾ സൗജന്യമായി പരിഹരിക്കാം; നിങ്ങൾ ചെയ്യേണ്ടത്

 Toyota Free Airbag Replacement; യുഎഇയിലെ ടൊയോട്ട, ലക്സസ് വാഹന ഉടമകൾക്കായി അൽ ഫുത്തൈം മോട്ടോഴ്സ് ‘ഡോണ്ട് റിസ്ക് ഇറ്റ്, ഫിക്സ് ഇറ്റ്’എന്ന പേരിൽ പ്രത്യേക സുരക്ഷാ ക്യാമ്പയിൻ ആരംഭിച്ചു. വാഹനങ്ങളിലെ തകരാറുള്ള ‘ടകാറ്റ’ എയർബാഗുകൾ സൗജന്യമായി മാറ്റി നൽകുന്നതാണ് ഈ പദ്ധതി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് സുരക്ഷാ റീകോളിന്റെ ഭാഗമായാണ് ഈ നടപടി. വാഹന അപകടങ്ങൾ സംഭവിക്കുമ്പോൾ യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന എയർബാഗുകൾ, തകരാറുള്ളതാണെങ്കിൽ ഗുരുതരമായ പരിക്കുകൾക്ക് കാരണമായേക്കാം. യുഎഇയിലെ കഠിനമായ ചൂടും ഈർപ്പവും എയർബാഗ് ഇൻഫ്ലേറ്ററുകളുടെ പ്രവർത്തനക്ഷമത കുറയ്ക്കാൻ കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അൽ ഫുത്തൈം സൗജന്യ സേവനവുമായി രംഗത്തെത്തിയത്.

ബാധിക്കപ്പെട്ട പ്രധാന മോഡലുകൾ

  • ടൊയോട്ട: അൽഫാർഡ് (2002-2017), കൊറോള (2003-2010), സെക്വോയ (2002-2017), യാരിസ് ഹാച്ച്ബാക്ക് (2005-2008), യാരിസ് (2005-2011), RAV4 (2003-2005).
  • ലക്സസ്: ES350 (2006-2011), GX460 (2010-2016), IS കൺവെർട്ടിബിൾ (2010-2015), IS350/250 (2006-2012), LS F (2011-2013), RX (2016-2017), SC430 (2001-2009).

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് അൽ ഫുത്തൈം ടൊയോട്ട ആൻഡ് ലക്സസ് മാനേജിംഗ് ഡയറക്ടർ ജാക്വസ് ബ്രെന്റ് പറഞ്ഞു. വാഹനം ഓടിക്കുമ്പോൾ മറ്റ് പ്രശ്നങ്ങളൊന്നും തോന്നുന്നില്ലെങ്കിൽ പോലും എയർബാഗുകളിൽ ഇത്തരം തകരാറുകൾ ഒളിഞ്ഞിരിപ്പുണ്ടാകാം. അതിനാൽ ഉടമകൾ അവരുടെ വാഹനത്തിന്റെ VIN വെബ്സൈറ്റിലൂടെ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഹനത്തിന്റെ പഴക്കമോ ഉടമസ്ഥാവകാശ ചരിത്രമോ പരിഗണിക്കാതെ തന്നെ ഈ സേവനം തികച്ചും സജന്യമായിരിക്കും. വെറും ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് എയർബാഗ് ഇൻഫ്ലേറ്ററുകൾ മാറ്റി നൽകും. ടൊയോട്ടയുടെയോ ലക്സസിന്റെയോ ഔദ്യോഗിക വെബ്സൈറ്റിൽ കയറി വിൻ നമ്പർ (VIN) പരിശോധിച്ച ശേഷം സർവീസ് സെന്ററുകളുമായി ബന്ധപ്പെടാവുന്നതാണ്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *