UAE School Reopening; യുഎഇയിൽ സ്കൂൾ തുറക്കുന്നു; ഈ എമിറേറ്റിൽ ഗതാഗതക്കുരുക്കിന് സാധ്യത, രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്

UAE School Reopening; വേനലവധിക്ക് ശേഷം ഓഗസ്റ്റ് 31 തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമ്പോൾ ഫുജൈറയിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതായി രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്. എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ റോഡ്, അടിസ്ഥാന സൗകര്യ വികസന ജോലികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് ഈ ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്. റോഡ് പണികൾ നടക്കുന്നതിനാൽ ചില റൂട്ടുകളിൽ ഗതാഗതം മന്ദഗതിയിലാകാൻ സാധ്യതയുണ്ടെന്ന് ഫുജൈറ പോലീസ് അറിയിച്ചു. വാഹനയാത്രക്കാർ താൽക്കാലികമായി ഏർപ്പെടുത്തിയിരിക്കുന്ന വഴിതിരിച്ചുവിടലുകൾ കൃത്യമായി പാലിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 2026–2027 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ രാജ്യത്തുടനീളം പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് തിങ്കളാഴ്ച സ്കൂളുകളിലെത്തുന്നത്. അയ്യായിരത്തിലധികം സ്കൂൾ ബസ്സുകൾ ആദ്യ വാരത്തിൽ നിരത്തിലിറങ്ങുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. സ്കൂൾ വാഹനങ്ങളുടെ തിരക്കും നിലവിലെ റോഡ് പണികളും മൂലം ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ സ്കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലും പോലീസ് സാന്നിധ്യം വർധിപ്പിക്കും. റോഡ് പണികൾ തുടരുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ ക്ഷമയോടെ സഹകരിക്കണമെന്ന് ഫുജൈറ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഘാനിം അൽ കാബി അഭ്യർത്ഥിച്ചു. വിദ്യാർത്ഥികളുടെയും സ്കൂൾ ജീവനക്കാരുടെയും സുരക്ഷയ്ക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റും പോലീസ് നിരീക്ഷണം ശക്തമാക്കിയതായി ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഓപ്പറേഷൻസ് ബ്രിഗേഡിയർ ഡോ. അലി ബിൻ അവാഷ് അൽ യമാഹി പറഞ്ഞു. തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ കൂടുതൽ ട്രാഫിക് പട്രോളിംഗ് സംഘത്തെ വിന്യസിക്കുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സാലിഹ് മുഹമ്മദ് അബ്ദുള്ള അൽ ധൻഹാനി അറിയിച്ചു. സ്കൂളുകൾക്ക് മുന്നിൽ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യരുതെന്ന് പോലീസ് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. വേഗപരിധി പാലിക്കണമെന്നും റോഡ് മുറിച്ചുകടക്കുന്ന കുട്ടികൾക്ക് മുൻഗണന നൽകണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രക്ഷിതാക്കൾ പതിവിലും നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങണമെന്നും സാധ്യമെങ്കിൽ തിരക്ക് കുറഞ്ഞ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. സ്കൂൾ തുറക്കുന്ന വേളയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസും തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *