
ദുബായിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് തൊട്ടിൽപ്പാലം കൂടൽ സ്വദേശിയായ കാര്യപ്പറമ്പത്ത് അസ്ലം (45) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായ അസ്ലമിന് പിന്നീട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ദുബായ് റാശിദിയ്യയിൽ സ്വന്തമായി വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു അസ്ലം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതനായ ആലിയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് സയാൻ, സൈഹ സംറിൻ.