യുഎഇയിലെ തൊഴിലുടമകൾ ശ്രദ്ധിക്കുക! ജീവനക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് ഇല്ലെങ്കിൽ ഇനി പണികിട്ടും; വർക്ക് പെർമിറ്റും തടയും

സ്വകാര്യ മേഖലയിലെയും ഗാർഹിക മേഖലയിലെയും തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമകൾക്കെതിരെ യുഎഇയിൽ കർശന നടപടി. ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയ്ക്കൊപ്പം ഭരണപരമായ നടപടികളും സ്വീകരിക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിയെ ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുത്താതിരിക്കുക, സമയബന്ധിതമായി പോളിസി പുതുക്കാതിരിക്കുക എന്നിവ പ്രധാന നിയമലംഘനങ്ങളായി കണക്കാക്കും. തൊഴിലാളിയുടെ ഇൻഷുറൻസ് ചെലവ് പൂർണമായോ ഭാഗികമായോ തൊഴിലാളിയിൽ നിന്ന് ഈടാക്കുന്നതും അനുവദനീയമല്ല.

തൊഴിലാളിയുടെ അത്യാഹിത ചികിത്സാ ചെലവുകളോ മറ്റ് ആരോഗ്യപരിചരണ ചെലവുകളോ വഹിക്കാൻ തൊഴിലുടമ വിസമ്മതിക്കുന്നതും നിയമലംഘനമാണ്. മന്ത്രാലയം അംഗീകരിച്ച അടിസ്ഥാന കവറേജ് ഇല്ലാത്ത ഇൻഷുറൻസ് പോളിസി നൽകുന്നതും, വീസ കാലാവധി നിലനിൽക്കെ ഇൻഷുറൻസ് റദ്ദാക്കുന്നതും നടപടിക്ക് കാരണമാകും. രണ്ട് വർഷത്തെ തൊഴിൽ പെർമിറ്റ് കാലയളവിലുടനീളം തൊഴിലാളിക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഓൺലൈൻ സേവനങ്ങൾ ആരോഗ്യ ഇൻഷുറൻസ് സംവിധാനവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ തൊഴിലാളിക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടോ എന്ന് ഡിജിറ്റലായി പരിശോധിക്കാനും സാധിക്കും.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് തടയാനും നിലവിലുള്ള പെർമിറ്റുകൾ പുതുക്കാതിരിക്കാനും റദ്ദാക്കാനും മന്ത്രാലയത്തിന് അധികാരമുണ്ട്.
സ്വകാര്യ മേഖലയിലെയും ഗാർഹിക മേഖലയിലെയും ആരോഗ്യ ഇൻഷുറൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മന്ത്രാലയം പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടുന്നുണ്ട്. സെപ്റ്റംബർ 1 വരെ ഓൺലൈൻ സർവേയിലൂടെ തൊഴിലുടമകൾക്കും ജീവനക്കാർക്കും അഭിപ്രായങ്ങൾ സമർപ്പിക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version