UAE Public Holidays 2027; യാത്രകളും അവധിയും മുൻകൂട്ടി പ്ലാൻ ചെയ്യാം; 2027-ലെ റമ്സാൻ, പെരുന്നാൾ തീയതികൾ ഇങ്ങനെ…

UAE Public Holidays 2027; അടുത്ത വർഷത്തെ പ്രധാന ഇസ്‌ലാമിക വിശേഷദിവസങ്ങളുടെയും അവധിക്കാലത്തിന്റെയും ഏകദേശ തീയതികൾ പുറത്തുവിട്ട് യുഎഇ ജ്യോതിശാസ്ത്ര കേന്ദ്രം. ഔദ്യോഗികമായ ചന്ദ്രദർശനത്തിന് മുൻപ് തന്നെ പ്രവാസികൾക്ക് തങ്ങളുടെ യാത്രകളും മറ്റ് പരിപാടികളും ആസൂത്രണം ചെയ്യാൻ ഈ കണക്കുകൂട്ടലുകൾ സഹായകമാകും. ഹിജ്റ വർഷം 1448-ലെ കലണ്ടർ അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

റമ്സാൻ 2027

2027 ഫെബ്രുവരി 8 തിങ്കളാഴ്ച യുഎഇയിൽ റമ്സാൻ വ്രതാരംഭത്തിന് സാധ്യതയേറെയാണെന്ന് ജ്യോതിശാസ്ത്ര കേന്ദ്രം വിലയിരുത്തുന്നു. ശാസ്ത്രീയ നിരീക്ഷണങ്ങൾ പ്രകാരം ഫെബ്രുവരി 6-ന് മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാൽ ഷഅ്ബാൻ 30 ദിവസം പൂർത്തിയാക്കി ഫെബ്രുവരി 8-ന് റമസാൻ ഒന്ന് ആരംഭിക്കാനാണ് കൂടുതൽ സാധ്യത.

ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ)

റമസാൻ മാസത്തെ ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 9 ചൊവ്വാഴ്ചയോ മാർച്ച് 10 ബുധനാഴ്ചയോ ഈദുൽ ഫിത്ർ ആഘോഷിക്കാൻ സാധിക്കും. മാർച്ച് 8-ന് ശവ്വാൽ മാസപ്പിറവി കാണുകയാണെങ്കിൽ മാർച്ച് 9-നായിരിക്കും പെരുന്നാൾ. അല്ലാത്തപക്ഷം മാർച്ച് 10-ന് ആഘോഷങ്ങൾ നടക്കും.

ഈദുൽ അദ്ഹ (ബലിപെരുന്നാൾ)

മേയ് മാസം മധ്യത്തോടെയാണ് ബലിപെരുന്നാൾ പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് അറഫാ ദിനം മേയ് 15 ശനിയാഴ്ചയോ 16 ഞായറാഴ്ചയോ വരാൻ സാധ്യതയുണ്ട്. തുടർന്ന് മേയ് 16 ഞായറാഴ്ചയോ 17 തിങ്കളാഴ്ചയോ ഈദുൽ അദ്ഹ ആഘോഷിക്കാനാണ് നിലവിലെ കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്.

ഹിജ്റ പുതുവത്സരം 1449

ദുൽഹജ് മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഹിജ്റ വർഷം 1449-ന്റെ തുടക്കം (മുഹറം 1) 2027 ജൂൺ 5, 6, 7 തീയതികളിൽ ഏതെങ്കിലും ഒന്നായിരിക്കാൻ സാധ്യതയുണ്ട്.

ശാസ്ത്രീയമായ കണക്കുകൂട്ടലുകൾ പ്രകാരമുള്ള സാധ്യതാ തീയതികളാണ് ഇവയെന്നും, യുഎഇ ചന്ദ്രദർശന സമിതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ ഈ തീയതികൾക്ക് അന്തിമ സ്ഥിരീകരണമുണ്ടാകൂവെന്നും ജ്യോതിശാസ്ത്ര കേന്ദ്രം വ്യക്തമാക്കി. എങ്കിലും ദീർഘകാല അവധികൾ ആസൂത്രണം ചെയ്യുന്നവർക്ക് ഈ തീയതികൾ മികച്ചൊരു വഴികാട്ടിയാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version