Women Honoured UAE; ചുട്ടുപൊള്ളുന്ന വെയിലിൽ തൊഴിലാളികൾക്ക് കൈത്താങ്ങായി; മാതൃകയായ രണ്ട് സ്ത്രീകൾക്ക് മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരം

Women Honoured UAE; കഠിനമായ വേനൽച്ചൂടിൽ പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസവും സന്തോഷവും പകർന്ന രണ്ട് സ്ത്രീകൾക്ക് യുഎഇയുടെ പ്രത്യേക ആദരം. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് കരുണയുടെയും സ്നേഹത്തിന്റെയും ഉത്തമ മാതൃകയായ ഇവരെ ആദരിച്ചത്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭക്ഷണവും തണുത്ത പാനീയങ്ങളും വിതരണം ചെയ്താണ് ഇവർ കരുതൽ പ്രകടിപ്പിച്ചത്. മന്ത്രാലയത്തിലെ ലേബർ പ്രൊട്ടക്ഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ദലാൽ അൽഷെഹി ഇവരെ നേരിട്ട് കണ്ട് അംഗീകാരം നൽകി. യുഎഇയുടെ പാരമ്പര്യമായ ദാനശീലത്തിന്റെയും സഹാനുഭൂതിയുടെയും ഉദാഹരണമായി ഈ പ്രവർത്തിയെ മന്ത്രാലയം വിശേഷിപ്പിച്ചു. തങ്ങളുടെ ചെറിയൊരു പ്രവൃത്തി മറ്റുള്ളവരുടെ ജീവിതത്തിൽ എത്ര വലിയ സന്തോഷം നൽകുന്നുവെന്ന് ആദരിക്കപ്പെട്ട സ്ത്രീകൾ പറഞ്ഞു. “ഞാൻ തൊഴിലാളികൾക്കായി ചെയ്തത് വളരെ ലളിതമായൊരു കാര്യമാണ്. എന്നാൽ അവരുടെ മുഖത്ത് കണ്ട സന്തോഷം എനിക്ക് വലിയ സംതൃപ്തി നൽകി. നാം ചെയ്യുന്ന നല്ല കാര്യങ്ങളിലൂടെ വേണം ലോകം നമ്മെ ഓർക്കാൻ,” മന്ത്രാലയം പുറത്തുവിട്ട വീഡിയോയിൽ ഒരു വനിത പറഞ്ഞു. “ഇതൊരു മാനുഷികമായ പ്രവർത്തനമാണ്, പ്രതിഫലം ആഗ്രഹിച്ചല്ല ഇത് ചെയ്തത്. എല്ലാം ദൈവപ്രീതിക്ക് വേണ്ടിയാണ്,” എന്ന് രണ്ടാമത്തെ സ്ത്രീ വ്യക്തമാക്കി. സഹിഷ്ണുത, ബഹുമാനം, സാമൂഹിക പ്രതിബദ്ധത എന്നീ മൂല്യങ്ങൾക്ക് യുഎഇ നൽകുന്ന പ്രാധാന്യമാണ് ഈ അംഗീകാരത്തിലൂടെ വ്യക്തമാകുന്നത്. വെറും ജോലി എന്നതിനപ്പുറം, തൊഴിലാളികളോട് കാരുണ്യവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം ഈ നടപടിയിലൂടെ ഓർമ്മിപ്പിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version