UAE Organ Donation; ജീവന്റെ വെളിച്ചമായി ‘ഹയാത്ത്’; യുഎഇയിൽ ഇതുവരെ നടന്നത് 1,195 അവയവമാറ്റ ശസ്ത്രക്രിയകൾ

UAE Organ Donation; യുഎഇയുടെ ദേശീയ അവയവദാന പദ്ധതിയായ ‘ഹയാത്ത്’ വൻ വിജയത്തിലേക്ക്. രാജ്യത്ത് ഇതുവരെ 1,195 അവയവമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായും 39,000-ത്തിലധികം പേർ പുതുതായി അവയവദാനത്തിന് തയ്യാറായി രജിസ്റ്റർ ചെയ്തതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലോക അവയവദാന ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് അലി അൽ സായിഗ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. അവയവദാന പ്രക്രിയയിലും ദാതാക്കളുടെ എണ്ണത്തിലും ജിസിസി രാജ്യങ്ങളിൽ യുഎഇ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന അവയവദാന പദ്ധതികളിലൊന്നായി ‘ഹയാത്ത്’ മാറിയെന്നും മന്ത്രി പറഞ്ഞു.
വർധിച്ചുവരുന്ന ജനപിന്തുണ യുഎഇയിലെ ആരോഗ്യരംഗത്തുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “ഓരോ അവയവമാറ്റ ശസ്ത്രക്രിയയും ഒരു വ്യക്തിക്ക് മാത്രമല്ല, ആ കുടുംബത്തിന് മുഴുവൻ പുതിയൊരു ജീവിതമാണ് നൽകുന്നത്. ഇത് യുഎഇ സമൂഹത്തിന്റെ കാരുണ്യത്തെയും ഐക്യദാർഢ്യത്തെയുമാണ് കാണിക്കുന്നത്,” അദ്ദേഹം പറഞ്ഞു. വിഷൻ 2031-ലേക്ക് ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന യുഎഇയുടെ ലക്ഷ്യമാണ് ‘ഹയാത്ത്’ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ‘വി ദ യുഎഇ 2031’ എന്ന സമഗ്ര വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൂടുതൽ ആളുകൾ അവയവദാനത്തിനായി മുന്നോട്ട് വരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ദാതാക്കളുടെ എണ്ണം വർധിക്കുന്നത് വർഷങ്ങളായി അവയവങ്ങൾക്കായി കാത്തിരിക്കുന്ന രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നും, ഇത് യുഎഇയുടെ ‘ഫാമിലി ഇയർ’ ആഘോഷങ്ങൾക്ക് വലിയ അർത്ഥം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version