തൊട്ടാൽ പൊള്ളും; ദുബായിൽ സ്വർണ്ണവില കുതിച്ചുയരുന്നു

ദുബായിൽ സ്വർണവില വീണ്ടും ഉയർന്നു. ഓഗസ്റ്റിൽ തുടർച്ചയായ മുന്നേറ്റം രേഖപ്പെടുത്തിയതോടെ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 531.25 ദിർഹമായി. രണ്ട് മാസത്തിലേറെയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണിത്.ഇന്നലെ ഗ്രാമിന് 528.25 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണവില ഇന്ന് 3 ദിർഹം വർധിച്ചാണ് 531.25 ദിർഹത്തിലെത്തിയത്. 22 കാരറ്റ് സ്വർണത്തിനും സമാനമായ വർധനയുണ്ടായി. ഇന്നലെ 489 ദിർഹമായിരുന്ന 22 കാരറ്റിന്റെ വില ഇന്ന് 492 ദിർഹമായി. ജൂൺ 4ന് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 538.50 ദിർഹമായിരുന്നു വില. അതിന് ശേഷം കഴിഞ്ഞ 90 ദിവസത്തെ വിലനിലവാരം പരിശോധിക്കുമ്പോൾ നിലവിലെ നിരക്ക് ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്.

ഓഗസ്റ്റിൽ കുതിപ്പ്

ഓഗസ്റ്റ് 3ന് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 485.50 ദിർഹം മാത്രമായിരുന്നു വില. ഇതുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ നിരക്ക് 45.75 ദിർഹം കൂടുതലാണ്. 22 കാരറ്റിനും സമാനമായ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 3ലെ 449.50 ദിർഹത്തിൽനിന്ന് ഇന്ന് 492 ദിർഹമായി വില ഉയർന്നു. അതായത് ഗ്രാമിന് 42.50 ദിർഹത്തിന്റെ വർധന.

ഓഗസ്റ്റിൽ 24 കാരറ്റ് സ്വർണവിലയിലെ മുന്നേറ്റം ഇങ്ങനെ:

  • ഓഗസ്റ്റ് 4: 492.25 ദിർഹം
  • ഓഗസ്റ്റ് 5: 514 ദിർഹം
  • ഓഗസ്റ്റ് 7: 523.75 ദിർഹം
  • ഓഗസ്റ്റ് 11: 528.25 ദിർഹം
  • ഓഗസ്റ്റ് 12: 531.25 ദിർഹം

ജൂലൈയിൽ ഏറെക്കാലം 24 കാരറ്റ് സ്വർണവില ഗ്രാമിന് 500 ദിർഹത്തിൽ താഴെയായിരുന്നു. ജൂലൈ 17ന് 481.50 ദിർഹം വരെ വില താഴ്ന്നിരുന്നു. തുടർന്ന് ജൂലൈ 22ന് 500.75 ദിർഹമായി തിരിച്ചുകയറിയെങ്കിലും ജൂലൈ 31ന് വീണ്ടും 485.25 ദിർഹമായി കുറഞ്ഞു. എന്നാൽ ഓഗസ്റ്റ് ആരംഭിച്ചതോടെ സ്വർണവില വീണ്ടും ശക്തമായ മുന്നേറ്റം തുടരുകയാണ്. നിലവിലെ നിരക്ക് ആഭരണങ്ങൾ വാങ്ങാൻ ഒരുങ്ങുന്ന പ്രവാസികൾക്കും സ്വർണ നിക്ഷേപകർക്കും നിർണായകമായ വിലനിലവാരമായി മാറിയിരിക്കുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version