
UAE Indian passport renewal; യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, കോൺസുലർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള പുതിയ സംവിധാനം നിലവിൽ വന്നതോടെ പ്രവാസികൾക്കായി സമഗ്രമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പാസ്പോർട്ട് അപേക്ഷകളിലെ തിരക്ക് കുറയ്ക്കുമെന്നും ഓഗസ്റ്റ് 15-ഓടെ നിലവിലുള്ള ബാക്ക്ലോഗ് (Backlog) പൂർണ്ണമായും പരിഹരിക്കുമെന്നും ഇന്ത്യൻ മിഷൻ അറിയിച്ചു.
പുതിയ കേന്ദ്രങ്ങൾ എവിടെയെല്ലാം?
അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്റെ നേതൃത്വത്തിൽ യുഎഇയിലുടനീളം 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളാണ് (ICAC) പ്രവർത്തിക്കുന്നത്. അബുദാബിയിൽ ആറും, ദുബായിൽ രണ്ടും, ഷാർജയിൽ രണ്ടും കേന്ദ്രങ്ങളുണ്ട്. അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ, കൽബ, റാസൽഖൈമ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങൾ വീതവും പ്രവർത്തിക്കുന്നു. ബർ ദുബായിലെ യുഡബ്ല്യു മാളിലുള്ള (UW Mall) ഫ്ലാഗ്ഷിപ്പ് സെന്ററാണ് ഇതിൽ ഏറ്റവും വലുത്. 12,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇവിടെ ഒരേസമയം 8000 പേർക്ക് സേവനം നൽകാൻ സാധിക്കും. അപേക്ഷകർക്ക് 30 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി മടങ്ങാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം.
അടിയന്തര സേവനങ്ങൾ
മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ താഴെ പറയുന്ന വിഭാഗക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ നേരിട്ട് കേന്ദ്രങ്ങളിൽ എത്താം:
- അടിയന്തര യാത്രയ്ക്കുള്ള തത്കാൽ അപേക്ഷകർ (യാത്രാ രേഖകൾ സഹിതം).
- നവജാത ശിശുക്കളുടെ ആദ്യ പാസ്പോർട്ട് അപേക്ഷ.
- 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ.
- പാസ്പോർട്ട് നഷ്ടപ്പെട്ടവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകൾ.
അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെ?
ഔദ്യോഗിക പോർട്ടൽ വഴി ലളിതമായി അപ്പോയിന്റ്മെന്റ് എടുക്കാം
- വെബ്സൈറ്റിൽ ഇമെയിൽ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- ലഭിക്കുന്ന ഒടിപി (OTP) ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- സേവനവും ഇഷ്ടപ്പെട്ട കേന്ദ്രവും സമയവും തിരഞ്ഞെടുക്കുക.
അപ്പോയിന്റ്മെന്റ് ലഭിക്കാൻ ബുദ്ധിമുട്ടുന്നവർ രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പോർട്ടൽ പരിശോധിക്കുക. ഈ സമയങ്ങളിലാണ് പുതിയ സ്ലോട്ടുകൾ അനുവദിക്കുന്നത്.
ഫീസ് ഘടന
പുതിയ സംവിധാനത്തിൽ 19 ദിർഹം മാത്രമാണ് സേവന നിരക്ക്. ഇത് കൂടാതെ സർക്കാർ നിശ്ചയിച്ചിട്ടുള്ള പുതുക്കിയ പാസ്പോർട്ട് ഫീസ് താഴെ പറയുന്നതാണ്:
- സാധാരണ പാസ്പോർട്ട് (36 പേജ്): 450 ദിർഹം.
- തത്കാൽ പാസ്പോർട്ട്: 900 ദിർഹം.
ആവശ്യമായ രേഖകൾ
- നിലവിലുള്ള പാസ്പോർട്ടിന്റെ ഒറിജിനലും കോപ്പിയും.
- യുഎഇ റെസിഡൻസ് വിസ കോപ്പി.
- എമിറേറ്റ്സ് ഐഡി (ഒറിജിനലും കോപ്പിയും).
- വെള്ള പശ്ചാത്തലത്തിലുള്ള രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ
പാസ്പോർട്ട് ലഭിക്കാൻ എത്ര ദിവസമെടുക്കും?
തത്കാൽ അപേക്ഷകൾക്ക് ഏകദേശം 3 പ്രവൃത്തി ദിവസത്തിനുള്ളിൽ പാസ്പോർട്ട് ലഭിക്കും. സാധാരണ അപേക്ഷകൾക്ക് പോലീസ് വെരിഫിക്കേഷനും തിരക്കും അനുസരിച്ച് 7 മുതൽ 15 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം. അപ്പോയിന്റ്മെന്റുകൾക്കും മറ്റുമായി വൻതുക ഈടാക്കുന്ന അനധികൃത ഏജന്റുമാരെ വിശ്വസിക്കരുതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t