ദുബൈയിൽ ജനസംഖ്യ കുതിച്ചുയരുന്നു; താമസക്കാരുടെ എണ്ണം 47.4 ലക്ഷത്തിലേക്ക്

ദുബൈയുടെ ജനസംഖ്യ റെക്കോർഡ് വേഗത്തിൽ ഉയരുന്നു. 2026-ന്റെ തുടക്കം മുതൽ 1.61 ലക്ഷത്തിലധികം പുതിയ താമസക്കാർ കൂടി എത്തിയതോടെ എമിറേറ്റിലെ ആകെ ജനസംഖ്യ 47.4 ലക്ഷം (4.74 മില്യൺ) കടന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവതരിപ്പിച്ച ‘Dubai Population Now’ എന്ന തത്സമയ ജനസംഖ്യാ നിരീക്ഷണ സംവിധാനത്തിന്റെ വിവരങ്ങളാണ് ഇത്. ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരമാണ് പുതിയ ജനസംഖ്യാ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2025 അവസാനത്തോടെ ദുബൈയിലെ ജനസംഖ്യ 45.8 ലക്ഷമായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ 1,61,335 പേരാണ് പുതുതായി ചേർന്നത്. സാമ്പത്തിക വളർച്ച, തൊഴിൽ അവസരങ്ങൾ, നിക്ഷേപ സൗഹൃദ അന്തരീക്ഷം, ലോകമെമ്പാടുമുള്ള വിദഗ്ധരെയും പ്രവാസികളെയും ആകർഷിക്കുന്ന സാഹചര്യം എന്നിവയാണ് ഈ വേഗത്തിലുള്ള വളർച്ചയ്ക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

അതേസമയം, മറ്റ് എമിറേറ്റുകളിൽ നിന്ന് ദിവസേന ജോലിക്കായി എത്തുന്നവരും വിനോദസഞ്ചാരികളും വിദ്യാർഥികളും ഉൾപ്പെടെ ഏകദേശം 18.12 ലക്ഷം പേർ കൂടി ദുബൈയിൽ എത്തുന്നതിനാൽ പകൽസമയത്തെ ആകെ സാന്നിധ്യം 63.92 ലക്ഷമായി ഉയരുന്നു. നഗരാസൂത്രണം, റോഡ് വികസനം, പൊതുഗതാഗതം, ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങൾ എന്നിവയുടെ ഭാവി പദ്ധതികൾ തയ്യാറാക്കുന്നതിൽ ഈ കണക്കുകൾ നിർണായക പങ്കുവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

പ്രായവിഭാഗങ്ങളിൽ 30 മുതൽ 34 വയസ് വരെയുള്ളവരാണ് ഏറ്റവും കൂടുതലുള്ളത്. മൊത്തം ജനസംഖ്യയുടെ 15.45 ശതമാനവും ഈ വിഭാഗത്തിൽപ്പെടുന്നു. ദുബൈയുടെ തൊഴിൽശക്തിയുടെ കരുത്തും യുവജന സാന്നിധ്യവും ഇതിലൂടെ വ്യക്തമാകുന്നു. പരമ്പരാഗത സെൻസസുകൾക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ്, സ്മാർട്ട് ഗവൺമെന്റ് ഡാറ്റാബേസുകൾ എന്നിവ സംയോജിപ്പിച്ചാണ് ‘Dubai Population Now’ പദ്ധതി തത്സമയ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുകയും പുതുക്കുകയും ചെയ്യുന്നത്. സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും അടിസ്ഥാന സൗകര്യ വികസനം കൃത്യമായി ആസൂത്രണം ചെയ്യാനും ഈ സംവിധാനം സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version