പെർഫ്യൂമിന്റെ മറവിൽ കോടികളുടെ കള്ളപ്പണം! 9 പ്രവാസികൾക്ക് 10 വർഷം തടവും 188 കോടി രൂപ പിഴയും

2.29 ദശലക്ഷം കുവൈത്തി ദിനാർ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഒമ്പത് സിറിയൻ പൗരന്മാർക്ക് കുവൈത്ത് ക്രിമിനൽ കോടതി 10 വർഷം വീതം തടവുശിക്ഷ വിധിച്ചു. പ്രതികൾക്കും കേസിൽ ഉൾപ്പെട്ട രണ്ട് കമ്പനികൾക്കും ചേർന്ന് 6.884 ദശലക്ഷം കുവൈത്തി ദിനാർ പിഴയും കോടതി ചുമത്തി. സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് സർക്യൂട്ടാണ് കേസിൽ വിധി പ്രസ്താവിച്ചത്. കേസിൽ വിചാരണ നേരിട്ട മറ്റ് രണ്ട് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി. പ്രതികൾ പൊതുവ്യാപാരവും പെർഫ്യൂം വിൽപ്പനയും നടത്തുന്ന രണ്ട് കമ്പനികളുടെ മറവിൽ തട്ടിപ്പിലൂടെ സമ്പാദിച്ച പണം വെളുപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ബന്ധപ്പെട്ട രണ്ട് കമ്പനികളും ഉടൻ അടച്ചുപൂട്ടാനും, കുവൈത്തിൽ ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് അവയെ വിലക്കാനും കോടതി ഉത്തരവിട്ടു.

സോഷ്യൽ മീഡിയയുൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന പേരിൽ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ സംഘം ആകർഷിച്ചിരുന്നു. ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി അയച്ച ബാങ്ക് പേയ്‌മെന്റ് ലിങ്കുകൾ ഉപയോഗിച്ചാണ് സമ്മതിച്ചതിനേക്കാൾ കൂടുതൽ തുക ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് ഈടാക്കിയിരുന്നത്. ഇത്തരത്തിൽ തട്ടിയെടുത്ത പണം ഉപയോഗിച്ച് നിയമാനുസൃത വ്യാപാര ഇടപാടുകളെന്ന വ്യാജേന സാധനങ്ങൾ വാങ്ങുകയും പിന്നീട് അവ വിറ്റ് ലഭിച്ച തുക നിയമപരമായ ബിസിനസ് വരുമാനമെന്ന രീതിയിൽ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഈ പണം വിവിധ വിദേശരാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി.

വ്യാജ ബാങ്കിംഗ് രേഖകൾ തയ്യാറാക്കൽ, ലൈസൻസില്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്തൽ, അനധികൃതമായി വിദേശത്തേക്ക് പണം കൈമാറൽ തുടങ്ങി നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളാണ് സംഘടിത ശൃംഖലയായി പ്രവർത്തിച്ച സംഘത്തിനെതിരെ തെളിഞ്ഞതെന്ന് കോടതി വിലയിരുത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version