ethihad rail; ഡെലിവറി ബോയിയിൽ നിന്ന് ഇത്തിഹാദ് റെയിലിന്റെ അമരത്തേക്ക്; ചരിത്രം കുറിച്ച് ആലപ്പുഴക്കാരൻ നിഷാദ്!

ethihad rail; യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ചരിത്രത്തിൽ ഇനി ഒരു മലയാളി നാമവും തിളങ്ങിനിൽക്കും. ഇത്തിഹാദ് റെയിൽ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശിയായ നിഷാദ് നിയമിതനായി. യുഎഇയുടെ ആദ്യ സ്വദേശി ക്യാപ്റ്റൻമാരായ ഇബ്രാഹിം അൽ ഹമ്മാദിക്കും സാറാ അൽ മസ്രൂയിക്കുമൊപ്പമാണ് ഇനി ഈ മലയാളി യുവാവും ഇത്തിഹാദ് റെയിലിനെ നയിക്കുക. വളരെ സാധാരണമായ ചുറ്റുപാടുകളിൽ നിന്ന് കഠിനാധ്വാനം കൊണ്ട് മാത്രമാണ് നിഷാദ് ഈ അവിശ്വസനീയമായ നേട്ടം കൈവരിച്ചത്. 12 വർഷം മുൻപ് വെറുമൊരു പ്രവാസിയായി യുഎഇയിലെത്തിയ നിഷാദ്, ചെറിയ കടകളിൽ ക്യാഷറായും ഡെലിവറി ബോയിയായും ജോലി ചെയ്താണ് തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ റെയിൽവേ മേഖലയോടുള്ള താല്പര്യം നിഷാദിനെ ദുബായിലെ ഗതാഗത സംവിധാനങ്ങളുടെ ഭാഗമാക്കി. പാം ജുമൈറ മോണോറെയിൽ, ദുബായ് ട്രാം, ദുബായ് മെട്രോ എന്നിവിടങ്ങളിൽ ഇൻസ്ട്രക്ടറായി ജോലി ചെയ്ത പരിചയമാണ് നിഷാദിന് ഇത്തിഹാദ് റെയിലിലേക്കുള്ള വഴിതുറന്നത്. 2020-ൽ ഇത്തിഹാദ് റെയിലിലേക്ക് അപേക്ഷിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് നിരസിക്കപ്പെട്ടു. എന്നാൽ പരാജയത്തിൽ തളരാതെ വീണ്ടും നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ 2024-ൽ ഈ സ്വപ്ന പദവി നിഷാദിനെ തേടിയെത്തി. ആലപ്പുഴ സ്വദേശികളായ നൗഷാദിന്റെയും ഷീബയുടെയും മകനാണ് നിഷാദ്. കൗതുകകരമായ മറ്റൊരു കാര്യം, നിഷാദിന്റെ സഹോദരൻ റിൻഷാദ് നിലവിൽ ഇത്തിഹാദ് റെയിലിന്റെ ചരക്ക് ട്രെയിനിലെ ലോക്കോ പൈലറ്റായി ജോലി ചെയ്യുന്നുണ്ട്. ഇതോടെ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ, ഫ്രൈറ്റ് വിഭാഗങ്ങളിൽ ഒരേസമയം ജോലി ചെയ്യുന്ന അപൂർവ്വ നേട്ടം ഈ സഹോദരങ്ങൾ സ്വന്തമാക്കി. ഭാര്യ ഹിബ ഗഫൂറും മകൻ ഖലീഫ സായിദും നിഷാദിന്റെ വിജയങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. പ്രതിസന്ധികളോട് പൊരുതി വിജയിച്ച ഈ ആലപ്പുഴക്കാരന്റെ നേട്ടം പ്രവാസി മലയാളി സമൂഹത്തിന് ഒന്നടങ്കം വലിയ പ്രചോദനമാണ് നൽകുന്നത്. യുഎഇയുടെ ഗതാഗത ചരിത്രത്തിലെ പുതിയ അധ്യായത്തിൽ ഇനി നിഷാദിന്റെ കയ്യൊപ്പുമുണ്ടാകും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version